കണ്ണൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ നഷ്ടമായത് 3829 ജീവനുകള്‍. സംസ്ഥാനത്തൊട്ടാകെ 40008 റോഡപകടങ്ങളുമുണ്ടായി. പോലിസ് ക്രൈം റെക്കോഡ് ബ്യൂറോയുടെ നവംബര്‍ മാസം വരേയുള്ള കണക്കാണിത്. 45091 പേര്‍ സാരമായ പരിക്കുകളോടെ ചികിത്സ തേടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റോഡ് അപകടങ്ങളുടെ എണ്ണത്തിൽ കുറവുകളൊന്നും ഉണ്ടായിട്ടില്ല. ഇതിന് മുമ്പ് 2019ലും 2018ലുമാണ് ഇത്രയധികം റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
2019ല്‍ 41111 റോഡപകടങ്ങളാണ് നടന്നത്. 4440 പേര്‍ മരണപ്പെടുകയും 46055 പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. 2018ല്‍ 40181 റേഡപകടങ്ങളുണ്ടായി. 4303 പേര്‍ മരണപ്പെടുകയും 45458 പേര്‍ക്ക് പരുക്കുകള്‍ പറ്റുകയും ചെയ്തു. എറ്റവും കൂടുതല്‍ മരണം സംഭവിച്ചതും 2019ലാണ്. 2020 കൊവിഡ് കാലത്താണ് എറ്റവും കുറവ് റോഡപടങ്ങള്‍ ഉണ്ടായത്. 27877 റോഡപടങ്ങളാണ് ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2979 പേരാണ് മരിച്ചത്.
ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക