മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം സിനിമാസ്വാദകർ കാത്തിരിക്കുന്ന ദിലീപിന്റെ ഫാമിലി പാക്ക്‌ഡ് ഫൺ റൈഡർ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. റാഫിയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം,ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ നിർമ്മാതാക്കളായ ബാദുഷ എൻ എം ഷിനോയി മാത്യു രാജൻ, വരുന്ന ജൂലൈ 14നാണ് ദി വോയിസ് ഓഫ് സത്യനാഥൻ എന്ന ദിലീപ് ചിത്രം റിലീസ് ചെയ്യുന്നത്.
വൻ താരനിരയാണ് ചിത്രത്തിൽ അണി ചേരുന്നത് ജോജു ജോർജ് അനുപം ഖേർ, മകരന്ദ് ദേശ് പാണ്ഡെ, അലൻസിയർ, ലോപ്പസ്, ജഗപതി ബാബു, ജാഫർ, സാദിഖ്, സിദ്ധിക്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നരയമ്പലം, ഫൈസൽ, ഉണ്ണി രാജ, അനുശ്രീ, വീണ നന്ദകുമാർ, സിമിനു സിജോ, അംബിക മോഹൻ തുടങ്ങിയ വൻ താരനിര തന്നെ വോയിസ് ഓഫ് സത്യനാഥനിൽ അണിനിരക്കുന്നുണ്ട്.