വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ തന്നെ ഒരു പരിധി വരെ പാമ്പുകൾ വരാതെ നമുക്ക് പരിസരം സൂക്ഷിക്കാം.കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വൈക്കോൽ തുടങ്ങി പാമ്പിന് കയറി ഇരിക്കാൻ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക.
ചില ചെടികൾ പാമ്പിന് പതുങ്ങിയിരിക്കാൻ സൗകര്യമൊരുക്കുന്നതാണ്. പൊന്തക്കാടുകളും പുല്ലും വീട്ട് മുറത്തും അടുക്കള തോട്ടത്തിലും തഴച്ച് വളരാൻ അവസരമൊരുക്കരുത്.യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
നമ്മുടെ വീടിന്റെ വരാന്തകളിൽ പാമ്പുകൾ പതിയിരിക്കാൻ സാധ്യതയുണ്ട് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക
വളർത്തുമൃഗങ്ങൾ ഉള്ള സ്ഥലങ്ങൾ പാമ്പുകളെ വല്ലാതെ ആകർഷിക്കാറുണ്ട് .പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം സാധാരണയായി പാമ്പുകൾ വരുന്നത് പതിവാണ്. പലപ്പോഴും വളർത്തുമൃഗങ്ങളുടെ അവശിഷ്ടമാണ് പാമ്പുകളെ ആകർഷിക്കുന്നത്. അവശിഷ്ടങ്ങൾ ഭക്ഷിക്കാനായി എലികളുടെ സാന്നിധ്യവും ഉണ്ടാകാം ഇതും ഒരു പരിധിവരെ എലികളെ ആകർഷിക്കുന്നു.വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.വീടിന്റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകൾ അടയ്ക്കുക. പൊത്തുകൾ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്.
കേരള ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക