Sunday, 4 June 2023

ശബരിമല വിമാനത്താവളം: അന്തിമഘട്ടത്തിലേക്ക്

SHARE
                                       https://www.youtube.com/@keralahotelnews
 ഒരിക്കൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതിയാകും, ബെൽ ഐക്കണും ലൈക് ബട്ടനും അമർത്തുക.
 കോട്ടയം :  നിർദ്ദിഷ്‌ട ശബരിമല വിമാനത്താവളം യാഥാർഥ്യമാകുന്നതിന് സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  അറിയിച്ചു.

ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടെ 2570 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്‌.  ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. തുടർന്ന് സർക്കാർ ചുമതലപ്പെടുത്തിയ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് സാമൂഹ്യ ആഘാത പഠനം നടത്തി കരട് പഠന റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.   ഈ റിപ്പോർട്ട് പ്രകാരം 12ന് എരുമേലി റോട്ടറി ഹാളിലും 13 ന് മുക്കട കമ്യൂണിറ്റി ഹാളിലും പബ്ലിക് ഹിയറിങ്  നടത്തും.

ജനങ്ങളുടെ ഭാഗം കൂടി കേട്ട ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ രൂപീകരിക്കുന്ന വിദഗ്‌ധസമിതിയുടെ  റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലായിരിക്കും  പുനരധിവാസം ഉൾപ്പെടെയുള്ള അനന്തര നടപടികൾ സ്വീകരിക്കുകയെന്നും എംഎൽഎ  അറിയിച്ചു.
നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ (Sabarimala Airport Project) സാമൂഹിക ആഘാത പഠന റിപ്പോർട്ട്‌ (Social Impact Study Report ) പുറത്ത്. പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 221 കുടുംബങ്ങൾ ഉൾപ്പടെ 474 വീടുകൾ പൂർണമായും കുടിയിറക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. റബ്ബർ ഉൾപ്പെടെ മുന്നര ലക്ഷം മരങ്ങൾ മുറിച്ച് മാറ്റണം. അതേ സമയം മതിയായ നഷ്ടപരിഹാരം നൽകി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ്‌ 18ന് ലഭിച്ചു.

തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് തയ്യാറാക്കിയ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. എരുമേലി വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ കുടിയിറക്കേണ്ടി വരുന്നവരുടെ പേര് സഹിതം 360 പേജുകളുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്നു. പദ്ധതി 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ടു ബാധിക്കും.
 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

 ഞങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്യുക
SHARE

Author: verified_user