Friday, 9 June 2023

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷുമായി കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ.സംസ്ഥാന പ്രസിഡന്റ്‌ ജി.ജയപാൽ, മറ്റ് പ്രതിനിധികളും കൂടി കാഴ്ച നടത്തി

SHARE
                                       https://www.youtube.com/@keralahotelnews
 കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ, ഭക്ഷ്യ ഉത്പാദന വിതരണ മേഖലയായ ഹോട്ടൽ, റസ്റ്റോറന്റ്, ലോഡ്ജ് & ടൂറിസ്റ്റ് ഹോം,റിസോർട്ട്, ബേക്കറി, കൺഫെക്ഷനറി, ടീ സ്റ്റാൾ, കെഫെ  ഇവയെല്ലാം  നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായ മാലിന്യ സംസ്കരണ വിഷയവും  പൊലൂഷനെ സംബന്ധിച്ചും, PCB ലൈസൻസിലെ സങ്കീർണതകളെ പറ്റിയും ചെറിയ ഏരിയകളുമായി കച്ചവടം ചെയ്യുന്ന  ഇടത്തരം കടകൾക്ക് ഇതുമൂലം ഉണ്ടാകുന്ന അഘാതങ്ങളും, പിസിബി യുടെ അന്യായമായ ഫൈനുകളെ പറ്റിയുള്ള  നിവേദനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എംബി രാജേഷിന് കൈമാറി. KHRA സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ, വർക്കിംഗ് പ്രസിഡന്റ് ബിജു ലാൽ, സംസ്ഥാന  സെക്രട്ടറിയേറ്റ് അംഗം വിജയകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുന്ദരൻ നായർ എന്നിവരാണ് മന്ത്രിയുമായികൂടിക്കാഴ്ച നടത്തിയത്.

 അടിയന്തര പ്രാധാന്യത്തോടെ കൂടി സംഘടന  നൽകിയ നിവേദനത്തെ മന്ത്രി പരിഗണിക്കുകയും നിലവിലെ സാഹചര്യങ്ങളെയും മാറിയ സാഹചര്യങ്ങളും ഒക്കെ മനസ്സിലാക്കി പ്രായോഗികമായ ചില നിർദ്ദേശങ്ങൾ അദ്ദേഹം  നൽകിക്കൊണ്ട് ശുചിത്വമിഷനേയും , അതുപോലെതന്നെ  പൊലൂഷൻ കൺട്രോൾ ബോർഡിനെയും ഹോട്ടൽ പ്രതിനിധികളെയും ഉൾപ്പെടുത്തി  ഒരു അടിയന്തര യോഗം വിളിച്ച് ചേർക്കുവാൻ മന്ത്രി പ്രൈവറ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
SHARE

Author: verified_user