Wednesday, 28 June 2023

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഞാവൽപഴം;

SHARE


                              https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
മലപ്പുറം : ഇന്ത്യൻ ബ്ലാക്ക്‌ബെറി എന്നും അറിപ്പെടുന്ന ഞാവൽപഴം പരമ്പരാഗതമായി അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾക്കായി, പ്രത്യേകിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കാറുണ്ട്. പ്രമേഹ നിയന്ത്രണത്തിൽ ഞാവൽപഴത്തിന്റെ ഫലപ്രാപ്തി അറിയാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഞാവൽപഴത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കാൻ എളുപ്പമാണ്. ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ള ആന്തോസയാനിനുകൾ, എലാജിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവയുൾപ്പെടെ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
                                            https://www.youtube.com/@keralahotelnews

ഈ സംയുക്തങ്ങൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിൻ ഉൽപാദനത്തിന് ഉത്തരവാദികളായ പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നുവെന്ന്, അപ്പോളോ ഹോസ്പിറ്റൽസ് ചീഫ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. പ്രിയങ്ക റോത്തഗി പറയുന്നു.

ഞാവൽപഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഇത് താരതമ്യേന ചെറിയ സ്വാധീനം ചെലുത്തുന്നു. ഇത് നാരുകളാൽ സമ്പന്നമാണ്, ഇത് ദീർഘനേരം സംതൃപ്തി നൽകുകയും രക്തപ്രവാഹത്തിലേക്ക് ഗ്ലൂക്കോസ് റിലീസ് വൈകിപ്പിക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും, സ്വാഭാവിക പഞ്ചസാര എന്നത് പരിഗണിക്കേണ്ടത് പ്രധാനമാണ്. അതിനാൽ അമിതമായ ഉപയോഗം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കും. ഞാവൽപഴത്തിന്റെ അളവ് അനുവദനീയമായ കാർബോഹൈഡ്രേറ്റ് ദൈനംദിന ഉപഭോഗത്തെ ആശ്രയിച്ചിരിക്കുന്നു. ഇവ ഭക്ഷണത്തിൽ അധികമായി ചേർക്കുന്നതിന് പകരം, മറ്റേതെങ്കിലും ഭക്ഷ്യവസ്തുക്കൾക്ക് പകരമായി വേണം ഇവ കഴിക്കാൻ.


കൂടാതെ, ഭക്ഷണത്തിനിടയിൽ പഴങ്ങൾ ലഘുഭക്ഷണമായി കഴിക്കുന്നത് നല്ലതാണ്. സമീകൃതാഹാരത്തിന് മിതത്വം ആവശ്യമാണ്.

ഭക്ഷണത്തോടുള്ള വ്യക്തിഗത പ്രതികരണങ്ങൾ വ്യത്യാസപ്പെടാം, അതിനാൽ പ്രമേഹമുള്ളവർ അവരുടെ വ്യക്തിപരമായ സഹിഷ്ണുതയും പ്രതികരണവും വിലയിരുത്തുന്നതിന് ഞാവൽപഴം കഴിച്ചതിനുശേഷം അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുന്നത് നല്ലതാണ്.

പ്രമേഹ നിയന്ത്രണത്തിനായി ഞാവൽപഴം മാത്രമല്ല, അതിന്റെ ജ്യൂസും സത്തും ഉപയോഗിക്കാറുണ്ട്.

പബ്‌മെഡിൽ പ്രസിദ്ധീകരിച്ച ഞാവൽപഴത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പഠന അവലോകനത്തിൽ ഇങ്ങനെ പറയുന്നു. “അമിതമായി മൂത്രമൊഴിക്കുക പോലുള്ള പ്രമേഹ ലക്ഷണങ്ങളെ ഇത് ലഘൂകരിക്കുന്നു.

ഇലകൾ, വിത്തുകൾ, പുറംതൊലി എന്നിവയുടെ സത്ത് പ്രമേഹ ചികിത്സയിൽ വളരെ വിജയകരമാണ്. ഇൻറർമീഡിയറ്റ് ഹൈപ്പർ ഗ്ലൈസീമിയ (പ്രീ ഡയബറ്റിസ്) ഒരു ഉപാപചയ രോഗമാണ്, അതിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയേക്കാൾ അല്പം കൂടുന്നു,

പക്ഷേ പ്രമേഹത്തിന്റെ പരിധിയിലേക്ക് ഉയരുന്നില്ല. ഇത് പലതരം മൈക്രോ-മാക്രോ-വാസ്കുലാർ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.”

SHARE

Author: verified_user