ആയുർദൈർഘ്യം എന്നീ കാര്യങ്ങളിൽ നമ്മൾ ലോകോത്തര നിലവാരത്തിലാണ്. വ്യക്തി ശുചിത്വത്തിലും നമ്മൾ ശ്രദ്ധാലുക്കളാണ്.
പക്ഷേ പൊതു ശുചിത്വത്തിൽ പരിസര ശുചിത്വത്തിൽ നമ്മൾ വളരെ പുറകിലാണ്. അധികവും തീരെ പൗരബോധം ഇല്ലാതെയാണ് നമ്മൾ പ്രവർത്തിക്കുന്നത്. ഒരു വ്യക്തി വഴി ഒരു ദിവസം ഉദ്ദേശം 125 ഗ്രാം മാലിന്യം ഉണ്ടാകുന്നുണ്ട്. നാലു പേരുള്ള ഒരു കുടുംബത്തിൽ നിന്നും 500ഗ്രാം ഈ കണക്കിൽ ആയിരം പേരുള്ള ഒരു വാർഡിൽ 125 കിലോഗ്രാം മാലിന്യം ഉണ്ടാകുന്നു. 21908 വാർഡുകളിൽ നിന്നുണ്ടാകുന്ന പ്രതിദിനം മാലിന്യത്തിന്റെ ഏകദേശം അളവ് നമുക്ക് ലഭിക്കുന്നു.
എന്നാൽ ഈ കാര്യം നമ്മൾ ഗൗരവമായി പരിഗണിക്കാറുണ്ടോ.വ്യക്തി ശുചിത്വം പോലെ വളരെ ഗൗരവമായി ശ്രദ്ധിക്കേണ്ട വിഷയമല്ല ഇത്.
ഇവ ഉണ്ടാക്കുന്ന വിപത്തുകളെ കുറിച്ച് നമ്മൾ വേണ്ടത്ര ബോധവാന്മാർ ആണോ?.
ചെറുതും വലുതുമായ രോഗങ്ങൾ മഴക്കാല രോഗങ്ങൾ പ്ലേഗ് h1 n1ഡെങ്കി ചിക്കൻഗുനി എന്നീ പകർച്ചവ്യാധികൾ ഇതൊക്കെ കൊണ്ടുള്ള മരണങ്ങൾ നമ്മൾ എല്ലാ വർഷവും അനുഭവിക്കുന്ന ദുരന്തങ്ങളാണ് എങ്കിലും നമ്മൾ നിസംഗിതരാണ്.
സ്വന്തം വീട് വൃത്തിയാക്കി ആ മാലിന്യം മതിലിന് പുറത്ത് പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്ന രീതിയാണ് നാം അവലംബിക്കാറുള്ളത്.
മലമൂത്ര വ്യക്തിത്വത്തിൽ നാം കാണിക്കുന്ന ശുഷ്കാന്തി അതിനുവേണ്ടി നാം ഒരുക്കുന്ന സജ്ജീകരണങ്ങൾ എത്ര കാര്യക്ഷമമാണ്. പക്ഷേ മാലിന്യ സംസ്കരണത്തിന് നാം വേണ്ടത്ര പരിഗണന നൽകാറില്ല.
ഈ കാര്യങ്ങൾ നമ്മൾ ഗൗരവമായി പരിഗണിക്കാറുണ്ടോ. നമ്മുടെ സംസ്ഥാനം ഒന്നാമത് ആയിരിക്കണം എന്ന് നമ്മൾ പറഞ്ഞുകൊണ്ടിരിക്കും വിദേശത്ത് പോയിട്ടുള്ളവരാണെങ്കിൽ ജപ്പാനലിയോ സ്വീഡൻ ജർമ്മനി പോലുള്ള ചില യൂറോപ്യൻ രാജ്യങ്ങളിലെ വൃത്തി ബോധത്തെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്. പക്ഷേ നമ്മുടെ സംസ്ഥാനത്ത് പാലിച്ചു കാണാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും നാം എന്ത് ചെയ്യുന്നു.
ഇവിടങ്ങളിലൊക്കെ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാവുന്ന പാത്രങ്ങൾ സജ്ജമാക്കണം അന്തർദേശീയ മാതൃകയിൽ ഓരോന്നിനും വ്യത്യസ്തമായ നിറങ്ങളിലുള്ളതായിരിക്കണം.
ഒരേപോലെ അവ സംസ്ഥാനം ആകെ നടപ്പിലാക്കണം. കൃത്യമായ മാലിന് നീക്കം ചെയ്യുന്നതിന് വ്യക്തമായ നടപടികൾ ഉണ്ടായിരിക്കണം.
ഇത് ഇങ്ങനെ നടപ്പിൽ വരുത്തുന്നതിന് സർക്കാരിനും നമുക്കും ഒരേ ഉത്തരവാദിത്വം തന്നെയാണ്. വളരെ നല്ല രീതിയിലും വിജയിപ്പിക്കപ്പെട്ട രീതിയിൽ നടപ്പിൽ വരുത്തിയ അനേകം മാതൃകകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. മാതൃകാപരമായ ചെയ്യാൻ സാധിക്കാവുന്ന ഒരു മാതൃക നമ്മൾ ഇവിടെ വരുത്തിയാൽ മാറ്റമാണ് സംഭവിക്കാൻ പോകുന്നത്
കേരളത്തിൽ തന്നെ യു എൻ ഇ പി ( UNEP) (യുണൈറ്റഡ് നേഷൻസ് എൻവയർമെന്റ് പ്രോഗ്രാം) യുടെ പ്രശംസ നേടിയ മാതൃക ആലപ്പുഴയിൽ തന്നെയുണ്ട്.
നേരത്തെ ഒരു പൊതു സ്ഥലത്ത് സംഭരിച്ച് തരംതിരിച്ച ശേഷം സംസ്കരിക്കുന്ന പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും അത് സാധിക്കാതെ വന്നപ്പോൾ മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുകയും അന്തരീക്ഷം മലിനീകരണം ആകുന്ന സ്ഥിതിയും ഉണ്ടായി.
ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവയ്ക്കേണ്ടി വന്നു പകരം ഉത്ഭവ സ്ഥാനത്ത് തന്നെ സംസ്കരിക്കുന്ന പദ്ധതി ഒറ്റയ്ക്കും കൂട്ടായ്മ ഉള്ള രീതിയിൽ കാര്യക്ഷമമായി നടപ്പാക്കി.
കോട്ടയം ജില്ലയിലെ പാലായിലും പാലാ മുൻസിപ്പാലിറ്റിയുടെ ഇത്തരം യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വം 4 R ഇക്വേഷൻ പ്രാവർത്തികമാക്കാൻ ആണ് പഠനം നടത്താൻ പോകുന്നത്.