365 ദിവസവും സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ഭീമൻ കപ്പൽ. ഈ കപ്പലിൽ 60,000 യാത്രക്കാർ. സഞ്ചാരികൾക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒഴുകുന്ന നഗരം. അതാണ് സൗദി അറേബ്യ നിർമിക്കുന്ന പാൻഗിയോസ് എന്ന ഭീമൻ ‘ആമനഗരം’. ഒഴുകുന്ന നഗരങ്ങളാകും ഭാവികാലത്തിന്റെ അഡംബര നിർമിതികളും ഉല്ലാസകേന്ദ്രങ്ങളെന്നും മനസ്സിലാക്കിയ സൗദി അറേബ്യയുടെ ഏറ്റവും വലിയ നിർമാണ പദ്ധതിയാണ് പാൻഗിയോസ് എന്ന ഒഴുകുന്ന നഗര പദ്ധതി. സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കൂറ്റൻ കപ്പലിന്റെ (terayacht) നിർമാണം തുടങ്ങിയിരിക്കുകയാണു സൗദി അറേബ്യ.