സുഹൃത്തുക്കളെ കേരളാ ഹോട്ടൽ ന്യൂസ് The Voice Of The Voiceless സബ്സ്ക്രൈബ് ചെയ്യാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുക
ജൂലൈ ഒന്നു വരെ സർക്കാരിന് ലഭിച്ച സ്ഥിതി വിവരക്കണക്കിൽ നിന്ന്
മഴയും വെയിലും ഇടവിട്ട് വന്നത് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂട്ടി. ടൈപ്പ് വൺ, ടൈപ്പ് ടു വൈറസുകൾക്കൊപ്പം ടൈപ്പ് 3 എന്ന വകഭേദം കൂടി പടർന്നതോടെ കേരളം പനിച്ച് വിറയ്ക്കുകയാണ്. രോഗ വ്യാപനം ഇനിയും കൂടും. രോഗം തീവ്രമാകാനുള്ള സാധ്യതയും ഉണ്ട്. മരണ നിരക്ക് കുറയ്ക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഇനിയുളള ദിവസങ്ങൾ തീവ്ര വ്യാപനത്തിന്‍റേതാകുമെന്നാണ് നിഗമനം. രോഗത്തിന്റെ രീതി , മരണ കാരണം എന്നിവ പഠന വിധേയമാക്കിയതിനു ശേഷമാണ് ഈ മുന്നറിയിപ്പ്.
നമ്മുടെ വീടിന്റെ പരിസരത്ത് വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക മഴക്കാലമാണ് മഴയത്ത് പറമ്പിൽ കൂടിക്കിടക്കുന്ന ഈർപ്പമുള്ള കരിയിലയിൽ പോലും കൊതുകുകൾ മുട്ടയിടും,
മഴക്കാലം ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളില്‍ വര്‍ദ്ധന. 79 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 276 പേര്‍ക്ക് രോഗലക്ഷണവും കണ്ടെത്തി. എറണാകുളത്ത് പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ്. ജില്ലയില്‍ മാത്രം 33പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം സംസ്ഥാനത്ത് അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചുണ്ട്. ഇന്നലെ 11,123 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 43 പേര്‍ക്ക് ചിക്കന്‍പോക്‌സും, 17 പേര്‍ക്ക് മഞ്ഞപ്പിത്തവും, 2 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
മഴക്കാലത്ത് പനി പടരാനുള്ള സാധ്യതയെപ്പറ്റി കേരളാ ഹോട്ടൽ ന്യൂസ് നേരത്തെ വാർത്ത കൊടുത്തിരുന്നു. ആ വാർത്തകളുടെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അറിയാവുന്നതാണ്