ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി റോഡപകടങ്ങള്‍ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. പതി നാല് ജില്ലകളിലും ആയി 675
AI ക്യാമറകൾ വഴി ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാത്തവർക്ക് പിഴയിട്ടു തുടങ്ങും
റോഡ് സുരക്ഷയുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ 14 ജില്ലകളിലായി 675 എഐ ക്യാമറകള്‍വഴി ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാത്തവർക്ക് പിഴയിട്ടു തുടങ്ങും. പിഴയുടെ വിശദാംശങ്ങള്‍ ചുവടെ:
പിഴ ഇങ്ങനെ
ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ
രണ്ടാംതവണ – 1000രൂപ
ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ
ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000രൂപ
അമിതവേഗം – 2000രൂപ
മദ്യപിച്ച് വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ
രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ
ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ – മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000രൂപ
രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ – 1000രൂപ
സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500രൂപ
ആവര്‍ത്തിച്ചാല്‍ – 1000രൂപ
KERALA HOTEL NEWS
SPECIAL REPORT