Friday, 16 June 2023

ഹോട്ടൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടി വരും, കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ

SHARE
സംസ്ഥാനത്ത് യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ പച്ചക്കറി, മുട്ട, ചിക്കൻ പലവ്യഞ്ജനം, മത്സ്യം അടക്കമുള്ള നിത്യോപക സാധനങ്ങളുടെ വില കുതിച്ചുയരുന്നത് മൂലം ഹോട്ടൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമായിരിക്കുകയാണെന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും അനുദിനം വില വർധിക്കുകയാണ്.
ട്രോളിംഗ് നിരോധനത്തിനു മുൻപ് തന്നെ മത്സ്യവില ഉയർന്നിരുന്നു . ചിക്കന്റെ വില യാതൊരു നിയന്ത്രണവും ഇല്ലാതെ മുമ്പെങ്ങും ഇല്ലാത്ത വിധം ഉയർന്നുകൊണ്ടിരിക്കുന്നു.
 സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെട്ട് വിലപിടിച്ചു നിർത്താനുള്ള നടപടികൾ സ്വീകരിക്കണം,

കേരളത്തിൽ പല തദ്ദേശസ്ഥാപനങ്ങളും ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കാത്തതിനാൽ, ഹോട്ടലിൽ നിന്നുള്ള ജൈവ അജൈവ മാലിന്യങ്ങൾ വലിയ തുക നൽകിയാണ് സ്വകാര്യ ഏജൻസികൾ മുഖാന്തരം നീക്കം ചെയ്യുന്നത്.

 ഇതും ഹോട്ടൽ ഉടമയ്ക്ക് അധിക ബാധിത വരുത്തി വച്ചിരിക്കുകയാണ്. ഒരു ഹോട്ടൽ വ്യവസായിക്ക് അധിക ബാധ്യത വരും വിധമാണ് കേരളത്തിൽ ഇപ്പോഴത്തെ അവസ്ഥ. ഒരു ഹോട്ടൽ വ്യവസായിക്ക് പ്രവർത്തന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലേക്ക് ആണ് നിലവിലുള്ള കാര്യങ്ങളുടെ എല്ലാം പോക്ക്.

 വിലക്കയറ്റം ഈ രീതിയിൽ തുടരുകയാണെങ്കിൽ ഹോട്ടൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കുവാൻ ഹോട്ടൽ ഉടമകൾ നിർബന്ധിതരാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

കേരളത്തിലെ മുഴുവൻ ഹോട്ടൽ വ്യവസായത്തെ ബാധിക്കുന്ന വിഷയം ആയതിനാൽ ഈ കടുത്ത വില വർദ്ധനവിനെതിരെ ഹോട്ടൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കുവാൻ ഹോട്ടൽ ഉടമകൾക്ക് തീരുമാനമെടുക്കേണ്ടതായി വരുമെന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.
SHARE

Author: verified_user