Sunday, 11 June 2023

വീണ്ടും മദ്യപന്മാരുടെ ആക്രമണം ഹോട്ടലിലും, ജീവനക്കാരനും എതിരെയാണ് ആക്രമണം ഉണ്ടായത്, വാഹനത്തിനും പരിക്കുപറ്റിയിട്ടുണ്ട്

SHARE
ഇടുക്കി : കുമളിക്ക് സമീപം, അണക്കരയിൽ ഹോട്ടൽ മൗണ്ടൻ ഹ്യുസ്  എന്ന ഹോട്ടലിൽ, ഇന്നലെ രാത്രിയിൽ രണ്ടുപേർ, മദ്യപിച്ച് വന്ന്, ഗസ്റ്റിന്റെ വാഹനത്തിന് കേേട് ടുകൾ വരുത്തുകയും വാഹനത്തിനു മുകളിൽ കയറി ,, ബഹളം വെക്കയുണ്ടായി, ഇത് ചോദ്യം ചെയ്ത, സ്ഥാപനത്തിലെ ജീവനക്കാരൻ അജൻ ജോസിനെ, മർദ്ദിച്ച് , തലക്കടിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയും ചെയ്തു. ജീവനക്കാരൻ, കട്ടപ്പനയിലെ, സ്വകാര്യ ആശുപത്രിയിൽ, ചികിത്സയിലാണ്, തലയ്ക്ക് 18 ഓളം സ്റ്റിച്ച്  ഉണ്ട് എന്നാണ്്ൻ് അറിയാൻ കഴിഞ്ഞത്.

 കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്ത നിയമനടപടികൾ സ്വീകരിക്കണമെന്നും, ജില്ലയിൽ, ഹോട്ടലുകൾക്കും, റസ്റ്റോറന്റുകൾക്കും നേരെ, നിരന്തരം ഉണ്ടാകുന്ന, ആക്രമണങ്ങളിൽ, പോലീസ് കർശന, നടപടികൾ സ്വീകരിക്കണമെന്നും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, സംസ്ഥാന സെക്രട്ടറി, A. മുഹമ്മദ് ഷാജി, ജില്ലാ പ്രസിഡന്റ്, MS. അജി, ജില്ലാ സെക്രട്ടറി, മോഹനൻ എന്നവർ ആവശ്യപ്പെട്ടു.


സംസ്ഥാനത്ത് ഉടനീളം ഹോട്ടലുകൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം രൂക്ഷമായിരിക്കുന്ന ഈ അവസരത്തിൽ, വീണ്ടും ആക്രമണ സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന  നേതൃത്വം ശക്തമായ പ്രതിഷേധത്തിനും, സമരപരിപാടികളിലേക്കും നീങ്ങാൻ  ആലോചിക്കേണ്ടത് ആയിട്ട് വരും എന്ന് അറിയിച്ചു.

 കച്ചവടക്കാരുടെയും ജീവനക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകണമെന്നും പോലീസിന്റെ പെട്രോളിംഗ് കർക്കശമാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളെ സംഘടന അറിയിച്ചു. മദ്യവും മയക്കുമരുനിന്നും അടിമയായ അക്രമികൾ വ്യാപാരം ചെയ്യുന്ന കച്ചവടക്കാർക്ക് ഒരു സ്ഥിരം തലവേദന ആകുന്നതും, പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം ക്രിമിനലുകൾക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കത്തക്ക വിധം ചെറിയ വകുപ്പുകൾ മാത്രമേ ഇവരുടെ മേൽ ചാർജ് ചെയ്യാറുള്ളൂ എന്നതും പോരായ്മയാണെന്ന് സംഘടന അറിയിച്ചു.
SHARE

Author: verified_user