Saturday, 10 June 2023

പെട്രോൾ, ഡീസൽ വില കുറയുമോ? ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു

SHARE
                                       https://www.youtube.com/@keralahotelnews

ന്യൂഡൽഹി: രാജ്യത്തെ എണ്ണ കമ്പനികൾ പെട്രോൾ-ഡീസൽ വില കുറച്ചേക്കുമെന്ന് സൂചന. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മുമ്പുണ്ടായ നഷ്ടം കമ്പനികൾ നികത്തിയെന്നും ഇതിനൊപ്പം മികച്ച പാദഫലങ്ങളും മൂലം കമ്പനികൾ വില കുറക്കാൻ തയാറായേക്കുമെന്നാണ് റിപ്പോർട്ട്.
ത്രൈമാസ പാദങ്ങളിൽ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. നിലവിലെ സാഹചര്യത്തിൽ നഷ്ടം തിരിച്ചുപിടിക്കൽ കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. നേരത്തെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിൽ ഇന്ത്യയിൽ കമ്പനികൾ എണ്ണവില കുറച്ചിരുന്നില്ല.
എണ്ണവിതരണം വെട്ടിക്കുറക്കുമെന്ന് ഒപെകിലെ അംഗരാജ്യങ്ങളിൽ ഒരാൾ അറിയിച്ചിരുന്നുവെങ്കിലും ബദൽ മാർഗങ്ങളുള്ളതിനാൽ ഇന്ത്യയെ ഇത് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ആവശ്യത്തിന് പെട്രോളിയത്തിന്റേയും ഗ്യാസിന്റേയും വിതരണം ഇന്ത്യയിലുണ്ടാവുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ചില രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് എണ്ണ വിതരത്തെ ബാധിക്കില്ല എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പറഞ്ഞു. ജൂലായ് മുതൽ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു.
എണ്ണ വിതരണ കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ പോകുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്. എണ്ണക്കമ്പനികളുടെ നഷ്ടം വലിയതോതിൽ തിരിച്ചുപിടിക്കുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ ഒരുങ്ങുന്നത്. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
SHARE

Author: verified_user