മലപ്പുറം : വിന്നിങ് മന്ത്രാ 2023 ൽ മലപ്പുറം ജില്ലയിൽ നടന്ന 2nd ട്രെയിനിങ് പ്രോഗ്രാമിൽ ( എങ്ങനെ ഫുഡ് കോസ്റ്റ് നോക്കാം എന്നും... എങ്ങനെ ഫുഡ് കോസ്റ്റ് കണ്ട്രോൾ ചെയ്യണം എന്ന വിഷയം ) ജൂൺ 20ന് നടന്നു
പ്രാക്ടിക്കൽ ക്ലാസ്സ് ഉൾപ്പെടുത്തി വളരെ രസകരമായ രീതിയിൽ ആണ് റെസ്ട്രോ മാസ്റ്ററിന്റെ ക്ലാസുകൾ KHRA യുടെ മെമ്പർമാർക്ക് കിട്ടിയത്.
അതിനോട് അനുബന്ധിച്ചു ബിസ്സിനെസ്സ് പഠിക്കുവാൻ വേണ്ടി KHRA യുടെ മെമ്പർമാർക്ക് ഒരു വാട്സ്ആപ്പ് കൂട്ടായ്മയും തുടങ്ങിവെച്ചു ...
റസ്റ്റോ മാസ്റ്ററുമായി കൂടിച്ചേർന്നു എല്ലാ മാസവും ക്ലാസ്സ് വേണം എന്ന മലപ്പുറം ജില്ലാ ഭാരവഹികളുടെ ആവശ്യ പ്രകാരം ഇനി എല്ലാ മാസത്തിലും ക്ലാസ് സംഘടിപ്പിച്ചു ഒരു മാതൃക ആവുകയാണ് KHRA മലപ്പുറം ജില്ലാ.
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നേതൃത്വം 2023ൽ സംഘടനയിലെ ഓരോ മെമ്പർമാരും തങ്ങളുടെ ബിസിനസ്സിൽ ഒരു അപ്ഡേഷൻ ഉണ്ടാക്കുന്നതിനും , കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അതനുസരിച്ച് അഭിവൃദ്ധികൾഎല്ലാ തലങ്ങളിലും ഉണ്ടാവുന്നതിനും വേണ്ടിയാണ് ഇത്തരം ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചത്.