കേരളത്തിൽ ഏതു മുക്കിലും മൂലയിലും നോക്കിയാൽഒരു ഇലക്ട്രിക് പോസ്റ്റിന് താങ്ങാവുന്നതിൽ അധികം ഭാരം കൊടുത്തു കൊണ്ടാണ് നിർത്തിയിരിക്കുന്നത് എന്ന് കാണാൻ സാധിക്കും.
കേബിളുകൾ നിന്ന് കത്താൻ മുഴുവൻ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുന്നതും വേണ്ടതും വേണ്ടാത്തതും ആയ കുറെ കേബിളുകൾ മുഴുവൻ കൂട്ടി പിണഞ്ഞ് കിടന്നുകൊണ്ട് തീ കത്താൻ എല്ലാ സാഹചര്യവും ഒരുക്കുന്ന കെഎസ്ഇബിയുടെ കേരളത്തിനുവേണ്ടി മാത്രം ഒരുക്കിയിരിക്കുന്ന ഒരു പ്രത്യേക പദ്ധതിയാണിത്.
ഈ അടുത്തകാലത്തായി നമ്മുടെ കേരളത്തിൽ കണ്ടുവരുന്ന, ഏറ്റവും പുതിയ പ്രവണതയാണ് ഉപഭോക്താക്കളെ കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും നടത്തി ഉദ്യോഗസ്ഥർ ശമ്പളം വാങ്ങുന്നു. (ഉദാ : ഉറവിടം മാലിന്യ സംസ്കരണം, ലോകം മുഴുവൻ വേസ്റ്റ് മാനേജ്മെന്റ്, അതാത് അവിടുത്തെ ഗവൺമെന്റുകൾ ചെയ്യുമ്പോൾ ഇവിടെ നമ്മുടെ നാട്ടിൽ ജനം സ്വയം ചെയ്യണം, അതിന്റെ ഫീസും മറ്റും നൽകുകയും വേണം, ഏത് ഡിപ്പാർട്ട്മെന്റ് എടുത്താലും വളരെ കുറച്ച് നല്ല ഉദ്യോഗസ്ഥർ ഉണ്ട് അവരെ മാനിക്കുന്നു,പക്ഷെ കൂടുതലും ഒന്നു ചെയ്യാതെ കൃത്യം, ശമ്പളം വാങ്ങാൻ ഉദ്യോഗസ്ഥരും പണി കിട്ടുന്നത് നാട്ടുകാർക്കും.
കെഎസ്ആർടിസി ബസ് തന്നെ എടുക്കാം യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത ഉദ്യോഗസ്ഥർ നശിപ്പിച്ച ഒരു സെക്ടർ ആണിത്. ഇപ്പോഴും അതിനു വലിയ മാറ്റമൊന്നുമില്ല ഇറങ്ങുമ്പോൾ മാത്രം പുത്തൻ ആയിരിക്കുന്ന പുത്തൻ ബസ്സുകൾ, പിന്നീട് വെള്ളം കാണണമെങ്കിൽ മഴ പെയ്യണം.
കേരളാ ഹോട്ടൽ ന്യൂസിന്റെ (The Voice Of The Voiceless) ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=ZbWKwL