Sunday, 18 June 2023

ഞെട്ടിപ്പിക്കുന്ന കണക്കുമായി വിവരവകാശ രേഖ പുറത്ത്, ആക്ടിവിസ്റ്റ് മനോരഞ്ജൻ റോയ് വിവരവകാശത്തിന് സമർപ്പിച്ച രേഖയിലാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.ഇന്റലിജൻസ് ബ്യൂറോയും E D യും ഇടപെട്ടേക്കും

SHARE

 ന്യൂഡൽഹി : ഇന്ത്യയിൽ പ്രധാനമായും നോട്ടുകൾ പ്രിന്റ് ചെയ്യുന്നത് നാലു പ്രിന്റിംഗ് പ്രസുകളിൽ ആയിട്ടാണ്. Nasik( മഹാരാഷ്ട്ര), Dewas ( മധ്യപ്രദേശ്) സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിൻഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SPMCIL)ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലും, Salboni ( വെസ്റ്റ് ബംഗാൾ) Mysore BNPഭാരതീയ റിസർവ്ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL) കീഴിലുമാണ്.  അതുപോലെതന്നെ നാല് സംസ്ഥാനങ്ങളിലായി, കൊൽക്കത്തത , ഹൈദരാബാദ്, മുംബൈ, നോയിഡ ഇവിടെയാണ് ഇന്ത്യയിൽ കോയിനുകൾ മിന്റ് ചെയ്യുന്നത്.
2016 - 17 കാലത്ത് പുതിയ 500 രൂപ നോട്ടിന്റെ 8,810.65 ദശലക്ഷം കോപ്പികൾ പ്രിന്റ് ചെയ്തെങ്കിലും ലഭിച്ചത് 7260 ലക്ഷം കോപ്പികൾ മാത്രമെന്ന് വിവരവകാശ രേഖ. ദേശീയ മാധ്യമമായ ദ മിന്റാണ് ഈ വിവരവകാശ രേഖയും പുറത്തുവിട്ടത്.

ആകെ 88,032.5 കോടി രൂപയാണ് കാണാതായി നോട്ടുകളുടെ മൂല്യം എന്ന് റിപ്പോർട്ടിൽ പറയുന്നു.2015 ഏപ്രിലിനും 2016 മാർച്ച് നും ഇടയിൽ നാസിക്കിലെ മിണ്ടില്ല അടിച്ച 210 ദശലക്ഷം കോപ്പികൾ കാണാതായതിൽ ഉൾപ്പെടുമെന്ന് മനോരഞ്ച്ചൻ റോയിക്ക് RTI പ്രകാരം ലഭിച്ച കണക്കുകൾ പറയുന്നത്.
                                                     ആക്ടിവിസ്റ്റ് മനോരഞ്ജൻ റോയ്
2016 2017 ബാംഗ്ലൂരിലെ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ (പ്രൈവറ്റ്) ലിമിറ്റഡ് 500 രൂപയുടെ 5,195.65 ദശലക്ഷം കോപ്പികളും ദേവദാസ് ബാങ്ക് നോട്ട് പ്രസ്സ് 1953.000 ദശലക്ഷം കോപ്പികളുമാണ് ആർബിഐക്ക് നൽകിയത്. എന്നാൽ ആർബിഐയുടെ കണക്കിൽ 7260 മാത്രമാണ്.

വിഷയത്തിൽ ആർ.ബി.ഐ. വക്താവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാണാതായ നോട്ടുകളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചെന്നും ഇതേ വാർത്ത റിപ്പോർട്ട് ചെയ്ത ദ ഫ്രീ പ്ലസ് ജേണൽ അറിയിച്ചു.
 വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ എക്കണോമിക് ഇന്റലിജൻസ് ബ്യൂറോക്കും E D യ്ക്കും മനോരഞ്ജൻ റോയ് കത്തയച്ചിട്ടുണ്ട്.
                                         https://www.youtube.com/@keralahotelnews

2016-2017 കാലത്തെ ഈ മൂന്നു പ്രസുകളിലായി 176 കോടി എണ്ണം പുതിയ 500 നോട്ടുകൾ ആണ് പ്രിന്റ് ചെയ്തിട്ടുള്ളത്.
SHARE

Author: verified_user