Sunday, 11 June 2023

ഇനിമുതൽ ശക്തമായ നടപടികൾ എന്ന് കോർപ്പറേഷനും, മുനിസിപ്പൽ പഞ്ചായത്ത് തദ്ദേശീയ സ്വയംഭരണ വകുപ്പും,മാലിന്യത്തിൽ നിന്നും പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ .വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്.

SHARE
                                     https://www.youtube.com/@keralahotelnews
ഇനി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു നൽകിയാൽ പാരിതോഷികം. തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി പുറത്തിറക്കിയ പുതിയ ഉത്തരവിൽ ഇത്തരത്തിൽ വിവരം അറിയിക്കുന്നവർക്ക് 2500 രൂപയാണ് പാരിതോഷികം പ്രഖ്യാപ്പിച്ചിട്ടുളളത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്.

ദ്ദേശവകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പുറത്തിറക്കിയ ഉത്തരവിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25ശതമാനമോ പരമാവധി 2500 രൂപയോ ആണ് നൽകുക. മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. ഇതിനുള്ള പ്രത്യേക വാട്‌സ് ആപ്പ് നമ്പർ, ഇ മെയിൽ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പരസ്യപ്പെടുത്തും. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നവരുടെ വ്യക്തി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ഇത്തരത്തില്‍ വിവരം അറിയിച്ചാൽ ഏഴ് ദിവസത്തിനകം അതിൽ തീരുമാനം എടുക്കണം. അതേസമയം മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കിയാൽ 30 ദിവസത്തിനകം വിവരം നൽകിയ ആളുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി പാരിതോഷികം ട്രാൻസ്‌ഫർ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം സൂക്ഷിക്കണം. മൂന്ന് മാസത്തിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രജിസ്റ്റർ പരിശോധിച്ച് പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.


SHARE

Author: verified_user