ന്യൂഡൽഹി : സാങ്കേതിക വിദ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിപ്ലവം സൃഷ്ടിക്കുന്ന കാലമാണിത്. ഇന്റർനെറ്റാണ് ഭൂരിഭാഗം പുരോഗതികളുടെയും അടിസ്ഥാനമായി നിലനിൽക്കുന്നത്. ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുതിച്ചുയരുന്നു.
ഇതിനിടെ രാജ്യത്തെ ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥ (Internet economy) ആറ് മടങ്ങ് വളർച്ച നേടും എന്ന ഒരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു ഇത്തരത്തിൽ 2030ൽ 1ട്രില്യൺ ഡോളറിന്റെ സമ്പദ് ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥയായിരിക്കും ഭാരതത്തിന്റേത് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഗൂഗിൾ , ടെമാസെക് ആൻഡ് ബെയിൻ & കമ്പനിയുടെ സംയുക്ത റിപ്പോർട്ടിലാണ് പുതിയ കണക്കുകളുള്ളത്.
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ
ഇന്ത്യയുടെ ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥ വളരാൻ ഇ കൊമേഴ്സ് വെർട്ടിക്കലുകൾ വലിയ പങ്കു വഹിക്കും. 2022 ൽ ഇന്ത്യയിലെ ഇന്റൻനെറ്റ് സമ്പദ് വ്യവസ്ഥ, 155-175 ബില്യൺ യുഎസ് ഡോളറുകളുടേത് ആയിരുന്നു. വരാൻ പോകുന്ന വളർച്ചയിൽ B2C ഇ കൊമേഴ്സ് മേഖലയ്ക്ക് വലിയ പങ്കുണ്ടായിരിക്കും. B2B ഇ കൊമേഴ്സ്, സേവന ദാതാവ് എന്ന നിലയിൽ സോഫ്റ്റ് വെയറുകൾ, ഓവർ ദ ടോപ് പ്ലെയേഴ്സ് നേതൃത്ത്വം നൽകുന്ന ഓൺലൈൻ മീഡിയ എന്നിവയെല്ലാം ഈ വളർച്ചയ്ക്ക് കാരണങ്ങളായ ഘടകങ്ങളാകും.
B2C ഇ കൊമേഴ്സ് 5-6 മടങ്ങ് വളർച്ച കൈവരിക്കും. 2030ൽ 350-380 ബില്യൺ ഡോളറുകളിലേക്കായിരിക്കും വളർച്ച. 2022 ൽ ഇത് 60-65 ബില്യൺ എന്ന തോതിലായിരുന്നു
B2B ഇ കൊമേഴ്സ് 13-14 മടങ്ങ് വളർച്ച കൈവരിക്കും. 2030ൽ 105-120 ബില്യൺ ഡോളറുകളിലേക്കായിരിക്കും വളർച്ച. 2022 ൽ ഇത് 9 ബില്യൺ എന്ന തോതിലായിരുന്നു
ഒരു സർവീസ് സെഗ്മെന്റ് എന്ന നിലയിൽ സോഫ്റ്റ് വെയർ 5-6 മടങ്ങ് വളർച്ച നേടും. 2030ൽ 65-75 ബില്യൺ ഡോളറുകളിലേക്കായിരിക്കും വളർച്ച. 2022 ൽ ഇത് 12-13 ബില്യൺ എന്ന തോതിലായിരുന്നു.
ഭാവിയിലുണ്ടാകുന്ന കൂടുതൽ പർച്ചേസുകളും ഡിജിറ്റലായി സംഭവിക്കാൻ സാധ്യത കൂടുതലാണെന്ന് ഗൂഗിൾ ഇന്ത്യ കൺട്രി മാനേജർ & വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്ത പറഞ്ഞു. ഡിജിറ്റൽ ഇന്നവേഷന്റെ വഴിയിൽ മുന്നിൽ നിന്ന് നയിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ വലിയ പങ്കു വഹിക്കുന്നു. കോവിഡിനു ശേഷം ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾ കൂടുതൽ മത്സര ക്ഷമത നേടുന്നതിനു വേണ്ടി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ ഇന്റെനെറ്റ് വ്യവസായം 2030 ആകുമ്പോഴേക്കും ആറിരട്ടി വളർന്ന്ഒരു ട്രില്യൺ ആകും ..
ആമസോൺ , ഫ്ലിപ്പ്കാർട് , ഇ-ബേ പോലെയുള്ള ഇ കോമേഴ്‌സ് സൈറ്റുകളായിരിക്കും
സിംഹഭാഗവും സംഭാവന ചെയ്യുന്നത് ..
ബിസിനസ് To കസ്റ്റമർ വിഭാഗവും , ബിസിനസ് To ബിസിനസ് വിഭാഗവും
SaaS (സോഫ്റ്റ്‌വെയർ ആസ് എ സർവിസ് ) വിഭാഗവും വലിയ സംഭാവനകൾ ചെയ്യും ..
വരും കാലങ്ങളിൽ സാധനങ്ങൾ വാങ്ങുന്നത് കൂടുതലും ഇ കോമേഴ്‌സ് വഴിയായിരിക്കും ..
എപ്പോൾ തന്നെ നല്ലൊരു ശതമാനം ആളുകൾ സാധനം വാങ്ങുന്നത് ആമസോൺ വഴിയും
ആഹാര സാധനങ്ങൾ ഓഡർ ചെയ്യുന്നത് സൊമാറ്റോ , സ്വിഗി എന്നിങ്ങനെയുള്ള സൈറ്റുകൾ വഴിയുമാണ് ..
മോഡി സർക്കാർ ഈ നേട്ടങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ടാണ് എല്ലാ ഗ്രാമങ്ങളിലും ബ്രോഡ് ബാൻഡ് ഇന്റെർ നെറ്റ് സംവിധാനം ഉണ്ടാക്കിയത് ..
ഇന്ന് നല്ലൊരു ഭാഗം IT കമ്പനികൾ തൊഴിലാളികളെ വീട്ടിൽ ഇരുന്ന് തന്നെ ജോലി ചെയ്യാൻ അനുവദിക്കുന്നു ..
അപ്പോൾ ചെറുപ്പക്കാർക്ക് വലിയ നഗരങ്ങളിൽ പോയി താമസിക്കുന്നതിന് പകരം ഗ്രാമത്തിലുള്ള
തന്റെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വളരെ ഉയർന്ന ശമ്പളം വാങ്ങാൻ കഴിയും ..
ബിസിനസ് To കാർസ്റ്റമർ വിഭാഗം ഇന്നത്തെ 60 ബില്യൺ ഡോളറിൽ നിന്ന് 6 ഇരട്ടി വളർന്ന് 380
ബില്യൺ ഡോളറായി മാറും ..
ബിസിനസ് To ബിസിനസ് വിഭാഗം ഇന്നത്തെ 13 ബില്യണിൽ നിന്ന് 13 ഇരട്ടി വളർന്ന് 120 ബില്യൺ ആയി മാറും ..
സോഫ്റ്റ്‌വെയർ ആസ് എ സർവീസ് (SaaS ) ( AWS , Azhure , നെറ്ഫ്ലിക്സ് , ആമസോൺ പ്രൈം ,
തുടങ്ങിയവ ) ഇന്നത്തെ 13 ട്രില്ല്യണിൽ നിന്ന് 6 ഇരട്ടി വളർന്ന് 75 ബില്യൺ ആവും
2030 ല് ഭാരതം 7 ട്രില്യൺ സാമ്പത്തിക ശക്തിയാവാനാണ് പദ്ധതിയിടുന്നത് ..
അതിൽ 1 ട്രില്യൺ ഇന്റർനെറ്റ് വ്യവസായമായിരിക്കും സംഭാവന ചെയ്യുന്നത് ..
ഇന്റർനെറ്റ് മേഖലയുടെ കാര്യത്തിൽ മോഡി സർക്കാരിന്റെ ദീർഘ വീക്ഷണമാണ്
ഭാരതത്തിനെ ഈ നേട്ടങ്ങൾക്കു സഹായിക്കുന്നത് ..