Friday, 18 August 2023

വേൾഡ് ഫുഡ് സേഫ്റ്റി ഡേ 2023 നോട് അനുബന്ധിച്ച് എറണാകുളം ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റ് നടത്തിയ മില്ലറ്റ് മേളയിൽ ESSENMILO '23 ഒന്നാം സമ്മാനം കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലക്ക് ലഭിച്ചിരുന്നു.

SHARE
                                        https://www.youtube.com/@keralahotelnews

 എറണാകുളം : വേൾഡ് ഫുഡ് സേഫ്റ്റി ഡേ യോട് അനുബന്ധിച്ച്  ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് എറണാകുളത്തിന്റെ നേതൃത്വത്തിൽ മില്ലറ്റ് മേള സംഘടിപ്പിച്ചു, സെമിനാറുകളും, വിവിധ മില്ലറ്റുകളുടെ പ്രദർശനവും, മില്ലറ്റുകൾ കൊണ്ടുള്ള പാചക മത്സരവും നടന്നു.

2023 വർഷം അന്താരാഷ്ട്ര ചെറു ധാന്യവർഷമായി ലോകമെങ്ങും ആചരിക്കുകയാണ്. ഇക്കാര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശുപാർശ ലോകം അംഗീകരിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യ കാർഷിക സംഘടനയാണ് (FAO) അന്താരാഷ്ട്ര തലത്തിൽ പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഭാവിയുടെ ഭക്ഷണമെന്നാണ് മില്ലറ്റിനെ അവർ വിശേഷിപ്പിക്കുന്നത് . ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം  ഏകദേശം 70 ഓളം രാജ്യങ്ങളാണ്  ഈ വർഷത്തെ മില്ലറ്റ് വർഷമായിട്ട് ആചരിക്കുന്നത്.
മില്ലറ്റ് മേള യുടെ സ്വാഗതം. ജോൺ വിജയകുമാർ പി കെ അസിസ്റ്റൻറ് കമ്മീഷണർ ഫുഡ് സേഫ്റ്റി എറണാകുളം പറയുകയും മേള ഉദ്ഘാടനം ചെയ്തത് അഡ്വക്കേറ്റ് എം അനിൽകുമാർ ഹോണാറിബിൾ മേയർ കൊച്ചി കോർപ്പറേഷൻ, സേവ്ഫുഡ്‌  ഷെയർ ഫുഡ് പ്രോഗ്രാം ഇനാഗുറേറ്റ് ചെയ്തത് ഹൈബിഡൻ എംപി യും ആയിരുന്നു. , മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത് രഞ്ജിത്ത് കൃഷ്ണൻ എൻ. ഹൊണറബിൾ സബ് ജഡ്ജ്, സെക്രട്ടറി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റി എറണാകുളം. ലതാ കുനിയിൽ എക്സിക്യൂട്ടീവ് ഷെഫ് ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി, സ്നേഹ മെറിൻ മാത്യു അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്ട്മെന്റ് ഓഫ് ഫുഡ് പ്രോസസിംഗ് ടെക്നോളജി, റൂബി മാത്യു ഫുഡ് അനലിസ്റ്റ് റീജണൽ അനലിറ്റിക്കൽ ലാബ്  എറണാകുളം എന്നിവരായിരുന്നു പാചക മത്സരത്തിന്റെ ജഡ്ജസ്.
 മേളയിൽ സംഘടിപ്പിച്ച മില്ലെറ്റുകൾ കൊണ്ടുള്ള വിഭവങ്ങളുടെ പാചക മത്സരത്തിൽ ഏകദേശം 15 ടീമോളം മത്സരിച്ചിരുന്നു,  അതിൽ KHRA എറണാകുളം ജില്ലയ്ക്ക്  ഒന്നാം  സമ്മാനം 10000 ₹ ലഭിക്കുകയുണ്ടായി.
 കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്
 അസോസിയേഷൻ( KHRA  )            -              5 ടീം
ബേക്കറി  അസോസിയേഷൻ         -              4 ടീം
 കേറ്ററിംഗ് അസോസിയേഷൻ        -              2 ടീം
 കുടുംബശ്രീ                                            -              4 ടീം

 രണ്ടാം സമ്മാനം കേറ്ററിംഗ് അസോസിയേഷൻ 7000 ₹
 മൂന്നാം സമ്മാനം കുടുംബശ്രീക്ക്                               5000₹
 സമ്മാനദാനം നടത്തിയത് സിനി ആർട്ടിസ്റ്റ്  ശ്രീജയാണ്(ഇരട്ട മലയാളം മൂവിഫെയിം )
 മെമന്റോ ലത കുനിയിൽ എറണാകുളം ജില്ലയ്ക്ക് നൽകി.
 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
SHARE

Author: verified_user