Sunday, 25 June 2023

ടേസ്റ്റ് അറ്റ്‌ലസ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ഈ വർഷത്തെ150 മികച്ച റസ്‌റ്റോറന്റുകളുടെ പട്ടികയിൽ 11 ാമതെത്തി കോഴിക്കോട് പാരഗണ്‍ റെസ്റ്റോറന്റ്

SHARE

     യൂട്യൂബ് ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക 
                                         https://www.youtube.com/@keralahotelnews

 കോഴിക്കോട് : നല്ല ബിരിയാണിക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഭക്ഷണപ്രേമികള്‍ തയ്യാറാണ്. അത്തരത്തിലുളള രുചിപ്പെരുമ കടലും കടക്കും. അതിനൊരു ഉദാഹരണമാണ് കോഴിക്കോട് പാരഗണിലെ ബിരിയാണി. ഒരിക്കലെങ്കിലും രുചിച്ചു നോക്കാൻ ആരും ആഗ്രഹിക്കുന്ന തരത്തിലാണ് ബിരിയാണിയുടെ രുചി. എന്നാൽ  ആ പ്രസിദ്ധി ഇപ്പോൾ രാജ്യാന്തര തലത്തിലും എത്തിയിരിക്കുകയാണ്. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പാരഗൺ.
പ്രാദേശികമായ ഉത്പന്നങ്ങളുടെ ഉപയോഗത്തേയും പരമ്പരാഗതമായ പാചകരീതിയേയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് പാരഗണിലെ വിഭവങ്ങളുടെ പാചകശൈലിയെന്നും വെബ്സൈറ്റ് പറയുന്നു.
                     

ലോകത്തെ തന്നെ ഏറ്റവും മികച്ച 150 റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ റെസ്റ്റോറന്റുകളും ഇടം നേടിയിട്ടുണ്ട്. പാരഗണിലെ ഐക്കോണിക് വിഭവമായി തിരഞ്ഞെടുത്തിരിക്കുന്നത് ഏവരും ഇഷ്ടപ്പെടുന്ന ബിരിയാണിയെയാണ്. കോഴിക്കോട്ടുള്ള പാരഗണ്‍, പരമ്പരാഗത മലബാര്‍ പാചകരീതിയുടെ വൈദഗ്ധ്യത്തിന് പ്രോത്സാഹിപ്പിക്കുന്ന റെസ്‌റ്റോറന്റാണെന്നാണ് വെബ്‌സൈറ്റ് പറയുന്നത്.
                            https://chat.whatsapp.com/HfNOrGBREHM69NeV0qOVYa


SHARE

Author: verified_user