കണ്ണൂർ : നിഹാലില്‍ സംസാരശേഷിയില്ലായിരുന്നു. ഒപ്പം ഓട്ടിസത്തിന് ചികിത്സയിലുമായിരുന്നു. ശരീരത്ത് ആസകലം വലിയ രീതിയില്‍ കടിയേറ്റിരുന്നു. മുഖത്തും കാലിലും ഗുരുതരമായി കടിയേറ്റ കുട്ടി രക്തം വാര്‍ന്നാകാം മരിച്ചതെന്നാണ് നിഗമനം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെയും കുട്ടിയെ കാണാതായ സംഭവം ഉണ്ടായിരുന്നുന്നെന്നും സമാനമായരീതിയില്‍ കുട്ടി ഇറങ്ങിപ്പോയതാകാം എന്നുമാണ് സംശയിച്ചിരുന്നത്. ആദ്യം വീട്ടുകാരും നാട്ടുകാരുമാണ് തിരച്ചില്‍ നടത്തിയത്. പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടം നടത്തും.
കാണാൻ കഴിയുന്നത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കൾ ഈ ഇടയായി വേറെയും കുട്ടികളെ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നും,ഈ സ്കൂൾ തുറന്ന വേളയിൽ കൂടുതൽ ശ്രദ്ധിക്കണം എന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നേതൃത്വം അറിയിച്ചു