കോട്ടയം ജില്ലയിലെ കൊക്കോ കൃഷിക്ക്, ഇത് നല്ല കാലമാണ് സീസൺ കാലയളവിൽ നല്ല വിളവിനൊപ്പം വിലയിലും വർദ്ധനവ്. തെങ്ങ് കവുങ്ങ് റബർ എന്നിവയ്ക്ക് ഇടവിളയായി കൃഷി ചെയ്യുന്ന കൊക്കോ കർഷകന് ശരിക്കും ആശ്വാസമായി മാറി.
ജില്ലയിലെ മണ്ണ് അനുയോജ്യം എങ്കിലും കൊക്കോ കൃഷി ചെയ്യുന്നവർ താരതമ്യേന കുറവാണ്. ജില്ലയിൽ കാഞ്ഞിരപ്പള്ളി, പാലാ, അയർക്കുന്നം, വാകത്താനം തുടങ്ങിയ മേഖലകളിൽ ആണ് കൊക്കോ കൃഷി ഉള്ളത്.
മികച്ച വില ലഭിച്ചു തുടങ്ങിയതോടെ റബറിൽ തിരിച്ചടിയേറ്റ കർഷകർ കൊക്കോയിൽ ഭാഗ്യ പരീക്ഷണത്തിന് തിരിയുന്നുമുണ്ട്. സംസ്ഥാനത്ത് ഇടുക്കി ജില്ലയാണ് കൊക്കോ ഉത്പാദനത്തിൽ മുന്നിൽ. സംസ്ഥാനത്തെ കൊക്കോ ഉൽപാദനത്തിന് 40% ഇടുക്കിയിൽ നിന്നാണ്.
ആഗോള വിപണിയിൽ ആവശ്യക്കാരേറെ
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോപാതനം കുറഞ്ഞതോടെ ആഗോള വിപണിയിൽ കൊക്കോയ്ക്ക് ആവശ്യക്കരേറി. വർഷം മുഴുവൻ പൂക്കുകയും ക്രമമായ വരുമാനം ഉറപ്പാക്കുന്നു. കൊക്കോ കൃഷിയിലേക്ക് ഇറങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്ന് കർഷകർ പറയുന്നു. മറ്റു തോട്ടവിളകൾക്ക് ഉണ്ടായ തിരിച്ചടി കൊക്കോയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കാർഷിക വിദഗ്ധർ പറയുന്നത്
ചോക്ലേറ്റ് നിർമ്മാണം
കൊക്കോ പ്രധാനമായും ചോക്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. കായ്കൾക്കകത്തിലെ പൾപ്പിനുള്ളിലാണ് കൊക്കക്കുരുക്കൾ കാണപ്പെടുന്നത്. ഈ കുരുക്കളെ സംസ്കരിച്ച് അതിലെ കൈപ്പുരസം നീക്കം ചെയ്ത് ഉണക്കുന്നു. അല്ലെങ്കിൽ ആ കൈപ്പു രസം നിലനിർത്തിക്കൊണ്ട് തന്നെ ഉണക്കിയെടുക്കുന്നു. പ്രതിപക്ഷം 20 ശതമാനത്തോളം ചോക്ലേറ്റിന്റെ ആഭ്യന്തരാവശ്യം കൂടി വരുന്നതാണ് കണക്ക്. കൊക്കോ കൃഷിക്കും സംസ്കരണത്തിനും ആവശ്യമായ സാങ്കേതികവിദ്യ കേരള കാർഷിക സർവകശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഉണങ്ങിയ കൊക്കോ കായ്ക്ക് വില ഒരു കിലോയ്ക്ക് 210 മുതൽ 220 രൂപ വരെ മുൻ വർഷങ്ങളിൽ 140 രൂപയായിരുന്നതാണ് ഇപ്പോൾ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.