__________________
തൃപ്രയാർ : ഇന്നലെ രാത്രി 11 മണിക്ക് ശേഷം തൃപ്രയാർ സെന്റെറിലെ ഹോട്ടൽ കലവറയിലെത്തിയ മദ്യപസംഘം ബിരിയാണി കടം കൊടുക്കാത്തതിൽ പ്രകോപിതരായി ജീവനക്കാരെ മർദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കുകയും ഹോട്ടൽ തല്ലിതകർക്കുകയും ചെയ്തു.
പരിക്കേറ്റ ജീവനക്കാർ തൃശൂരിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് .
സംഭവത്തിൽ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ ( കെ. എച്ച്. ആർ.എ)തൃപ്രയാർ യൂണിറ്റ് കമ്മറ്റിയും, തൃശൂർ ജില്ലാ കമ്മറ്റിയും ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.
മേഖലയിലെ ഹോട്ടലുകൾക്ക് സുരക്ഷിതമായ വ്യാപാര സാഹചര്യം ഒരുക്കണമെന്നും, പ്രതികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാലും, ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടു.
ഇന്ന് വൈകുന്നേരം നടന്ന പ്രതിഷേധ സമരത്തിൽ സംസ്ഥാന പ്രസിഡൻറ് ജി ജയപാൽ ശക്തമായ നടപടി ഉടൻ ഉണ്ടാകണമെന്ന് ബന്ധപ്പെട്ട അധികാരികളെ പ്രതിഷേധ സമരത്തിലൂടെ അറിയിച്ചു. സമരത്തിന്റെ തൽസമ വീഡിയോ താഴെക്കൊടുത്തിരിക്കുന്ന
ലിങ്കിൽ ക്ലിക്ക് ചെയ്യുക