തൃശൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി - മദ്യപ സംഘങ്ങൾ ഹോട്ടലുകളിൽ ആക്രമണം നടത്തി ജീവനക്കാരെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും, ഹോട്ടലുകൾ തല്ലിത്തകർക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ച് വരികയാണ്. തൃപ്രയാറിൽ ഉൾപ്പെടെ ഹോട്ടൽ ആക്രമിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടകളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ & റസ്റ്റോറന്റ അസ്സോസ്സിയേഷൻ തൃശൂർ ജില്ലാ കമ്മറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
തൃശൂരിൽ കെ.എച്ച്. ആർ. എ ഹാളിൽ വച്ച് നടന്ന മുൻ ജില്ലാ സെക്രട്ടറി സുധാകര മേനോൻ അനുസ്മരണ യോഗം സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു.
ഹോട്ടൽ ആക്രമികൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ കൈക്കൊണ്ടിട്ടില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിട്ട് കൊണ്ടുള്ള പ്രതിക്ഷേധസമരങ്ങൾ നടത്തേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജു ലാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, മുൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ജി.കെ.പ്രകാശ്, ജില്ലാ നേതാക്കളായ വി.ആർ. സുകുമാർ, സുന്ദരൻ നായർ, വി.ജി. ശേഷാദ്രി, ടി.എ. ഉസ്മാൻ, എസ്.സന്തോഷ് ,ജോസ് മേത്തല , ഏ.സി. ജോണി , എന്നിവർ പ്രസംഗിച്ചു.
ഇന്നലെ നടന്ന പ്രതിഷേധ ധർണയുടെ വീഡിയോ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക