തിരുവന്തപുരം : മറ്റുതരത്തിലുള്ള മലിനജലവും ടോയ്‌ലറ്റിൽ നിന്നുള്ള മലിനജലം പോലും നിമിഷങ്ങൾക്കുള്ളിൽ ശുദ്ധജലമാക്കി കിട്ടും, അതും കുറഞ്ഞ ചെലവിൽ; ജപ്പാൻ മാതൃകയിലുളള പ്ലാന്റ് ആണ് ഒരുങ്ങുന്നത്.
ജൊക്കാസു പ്ലാന്റ് ജാപ്പനീസ് ഭാഷയിൽ ശുദ്ധീകരിച്ച് ടാങ്ക് എന്ന അർത്ഥം. മലിനജനത്തെ സംസ്കരിച്ച് വീണ്ടും പ്രാദേശികമായി ഉപയോഗിക്കും ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായതാണ് ജൊക്കാസു പ്ലാന്റുകൾ. ജപ്പാനിലെ 26% സ്വീവേജും ജൊക്കാസു സംവിധാനം വഴിയാണ് സംസ്കരിക്കുന്നത്. ജപ്പാനിൽ 80 ലക്ഷം ജൊക്കാസു പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
വാട്ടർ ട്രീറ്റ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡർ ഡെയ്‌കി ആക്‌സിസ് ജപ്പാൻ അതിന്റെ ബിസിനസ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഒരു യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ റിയോ വാസ വെള്ളിയാഴ്ച പറഞ്ഞു.
'ജൊഹ്‌കാസൗ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള അഡ്വാൻസ് ഓൺസൈറ്റ് മലിനജല മാനേജ്‌മെന്റ് സിസ്റ്റം' എന്ന വിഷയത്തിൽ നടന്ന ഒരു വർക്ക്‌ഷോപ്പിൽ സംസാരിക്കവെയാണ് വാസ തന്റെ കമ്പനിയുടെ വളർച്ചാ പദ്ധതികൾ പങ്കുവെച്ചത്. ഐഐടി റൂർക്കിയുടെ പങ്കാളിത്തത്തോടെയാണ് സെഷൻ സംഘടിപ്പിച്ചത് .
തിരുവനന്തപുരം നഗരസഭയുമായി കൈകോർത്ത് മലിനജല സംസ്കരണത്തിന് ജപ്പാൻ മാതൃകയിലുള്ള "ജൊക്കാസു "പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി വാട്ടർ അതോറിറ്റി. പൈലറ്റ് പദ്ധതിയായി വെളിയമ്പലത്തിലെ വാട്ടർ അതോറിറ്റിയുടെ ആസ്ഥാനത്താകും സ്ഥാപിക്കുക. ടോയ്ലറ്റുകളിൽ നിന്നുള്ള മലിനജലവും മറ്റുതരത്തിലുള്ള മല്ലജന്മവും ആണ് പ്രധാനമായി സംസ്കരിക്കുക.
ഏപ്രിലിൽ ചേർന്ന നദി പുനരുജ്ജീവന യോഗത്തിൽ വാട്ടർ അതോറിറ്റിയുടെ എം.ഡി.യാണ് കോർപ്പറേഷനുമായി ചേർന്ന് ജപ്പാൻ മോഡൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം അറിയിച്ചത്. ഡൽഹി ഗുജറാത്ത് എന്നിവിടങ്ങളിൽ ഇത്തരം പ്ലാന്റുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് ഇതേക്കുറിച്ച് പഠിക്കാൻ വാട്ടർ അതോറിറ്റി സെക്രട്ടറി ഡൽഹി സന്ദർശിക്കും.
നഗരത്തിലെ പ്രധാന മലിനജല സംസ്കാര പ്ലാന്റ് മുട്ടുതറയിൽ ആണുള്ളത് വിവിധ വാർഡുകളിൽ നിന്നുള്ള മലിനജലം സ്വിവെജ് പൈപ്പുകൾ വഴി മുട്ടുതറയിൽ എത്തിച്ചാണ് സംസ്കരിക്കുന്നത്. ഇത് ചിലവേറിയതാണ് എന്നാൽ ജോക്കസുവിന് അത്രയും ചെലവുണ്ടാകില്ല. 100 വാർഡുകളിൽ 43 എടുത്തു മാത്രമാണ് പൂർണമായോ ഭാഗികമായോ സ്വീവേജ് സൗകര്യങ്ങൾ ഉള്ളത്. മെഡിക്കൽ കോളേജിൽ അമൃത് -1 പദ്ധതിക്ക് കീഴിൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുണ്ട്.
ഇന്ത്യയിൽ , ഓരോ സംസ്ഥാനത്തും ഫാക്ടറികൾ സ്ഥാപിക്കുന്നതിന് ഞങ്ങൾക്ക് ഒരു കാഴ്ചപ്പാടും ദൗത്യവുമുണ്ട്, കൂടാതെ ദക്ഷിണേന്ത്യയിലും കിഴക്കൻ ഇന്ത്യയിലും മാതൃകാപരമായി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു ," എംഡിയെ ഉദ്ധരിച്ച് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
Daiki Axis Japan , അതിന്റെ അനുബന്ധ സ്ഥാപനമായ Daiki Axis India വഴി , ജാപ്പനീസ് 'Johkasou' സാങ്കേതികവിദ്യ ഉപയോഗിച്ച് 1,000 മലിനജല ശുദ്ധീകരണ യൂണിറ്റുകളുടെ ശേഷിയുള്ള രണ്ടാമത്തെ പ്ലാന്റ് ഏകദേശം 200 കോടി രൂപ ചെലവിൽ ഹരിയാനയിലെ പൽവാളിൽ സ്ഥാപിക്കുന്നു. ഗുജറാത്തിലെ വാപിയിലാണ് കമ്പനിയുടെ യൂണിറ്റ് .
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക