ഗോ ഫസ്റ്റ് കമ്പനി നാഷണൽ ലോ ട്രൈബ്യൂണലിന് (എൻസിഎൽടി) മുമ്പാകെ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നൽകി ദിവസങ്ങൾക്ക് ശേഷം, എയർലൈൻ ഗോ ഫസ്റ്റ് മെയ് 15 വരെ ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിച്ചു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ടിക്കറ്റ് വില്പന താൽക്കാലികമായി നിർത്തിവെച്ചത്.
ഇതിനിടെ, മേയ് ഒമ്പത് വരെ എല്ലാ വിമാന സർവീസുകളും സസ്‌പെൻഡ് ചെയ്തതായി ഗോ ഫസ്റ്റ് അറിയിച്ചിട്ടുണ്ട്. വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സർവീസ് നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും യാത്രയ്ക്ക് തടസം വന്നവർക്ക് ആവശ്യമായ സഹായം നൽകുമെന്നുമാണ് കമ്പനി പറയുന്നത്. മേയ് 3 മുതൽ 3 ദിവസത്തേക്ക് യാത്ര സർവ്വീസ് റദ്ദ് ചെയ്യുന്നുവെന്നാണ് പറഞ്ഞിരുന്നുത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ് ഗോ ഫസ്റ്റ്. ഇതോടെ ഏറ്റവും കൂടുതൽ ആശങ്കയിലായിരിക്കുന്നത് കണ്ണൂരിലേക്കുള്ള യാത്രക്കാർ ആണ്. എയർ ഇന്ത്യയും, ഗോ ഫസ്റ്റും മാത്രമാണ് യുഎഇയിൽ നിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്. ഗോ ഫസ്റ്റ് നിലച്ചാൽ കണ്ണൂർ യാത്രക്കാർ നേരിടുന്ന പ്രതിസന്ധി വലുതായിരിക്കും. കണ്ണൂരിലേക്ക് ദുബായിൽ നിന്നും അബുദാബിയിൽ നിന്നും ദിവസവും ഓരോ ഗോ ഫസ്റ്റ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. നേരിട്ട് വിമാന സർവീസ് നടത്തുന്നത് ഗോ ഫസ്റ്റ് വിമാനങ്ങളാണ്. എന്നാൽ മുംബൈ വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുമുണ്ട്.
റദ്ദാക്കിയ ദിവസങ്ങളിൽ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് മുഴുവൻതുകയും തിരിച്ചു നൽകണമെന്നാണ് ഗോ ഫാസ്റ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ യാത്ര പദ്ധതിയിട്ടവർ വരും ദിവസങ്ങളിൽ കൂടുതൽ പണം നൽകി ടിക്കറ്റ് എടുക്കേണ്ട അവസ്ഥയിൽ ആണ്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചതും കൂടുതൽ ലഗേജ് സൗകര്യം അനുവദിച്ചതിനാലും ഈ ദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ നിരവധി പേരാണ് ടിക്കറ്റ് എടുത്തിരുന്നത്. നിലവിൽ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് മുഴുവൻ പണം തിരിച്ചു നൽകും എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തുക നൽകി ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോകേണ്ട അവസ്ഥയിലാണ് ഇപ്പോൾ പ്രവാസികൾ
യുഎഇക്ക് പുറമെ മസ്കറ്റിലേക്കുള്ള വിമാന സർവിസുകളും റദ്ദാക്കി
യുഎഇക്ക് പുറമെ മസ്കറ്റിലേക്കുള്ള വിമാന സർവിസുകളും റദ്ദാക്കി
യുഎഇക്ക് പുറമെ മസ്കറ്റിലേക്കുള്ള വിമാന സർവീസുകളും കമ്പനി നിർത്തിയിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകും എന്ന് കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യം ഉണ്ടായതിനാൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ടിക്കറ്റെടുത്തവർക്ക് മുഴുവൻ തുക തിരിച്ചു നൽകിയാലും മറ്റൊരു ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് യാത്ര ചെയ്യുന്നത് വലിയ ചെലവേറിയ കാര്യമാണ്. ഇത് പ്രവാസികൾക്ക് തിരിച്ചടിയാകും
വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കണ്ണൂരിൽ അനുമതി നൽകാത്തത് കൊണ്ട് ഗോ ഫസ്റ്റും എയർ ഇന്ത്യ എക്സ്പ്രസും മാത്രമായിരുന്നു ആശ്രയം.