Thursday, 4 May 2023

കോട്ടയം ജില്ലയിൽ പൊലൂഷൻ കൺട്രോൾ ബോർഡിൽ വിവിധ യൂണിറ്റുകളുടെ ഗ്രീൻ കാറ്റഗറി ലൈസൻസിനുള്ള അപേക്ഷ സമർപ്പിച്ചു

SHARE

License for Green Category

കോട്ടയം ജില്ലയിലെ വിവിധ യൂണിറ്റുകളുടെ ഗ്രീൻ കാറ്റഗറി ലൈസൻസിനായി ട്ടുള്ള പ്രോജക്ട് റിപ്പോർട്ടുകൾ ജില്ലാ എൻവയോൺമെന്റ്  എക്സിക്യൂട്ടീവ് എൻജിനീയർ ബിജു സാറിന്  കൈമാറി.കോട്ടയം ജില്ലയിലെ വിവിധ യൂണിറ്റിലെ അംഗങ്ങൾ  ജില്ലാ പ്രസിഡൻറ് N. പ്രതീഷിന്റെ നേതൃത്വത്തിൽ തങ്ങളുടെ കടയുടെ പ്രോജക്ട് റിപ്പോർട്ടുകൾ സമർപ്പിച്ചു . പ്രോജക്റ്റിന്റെ സിവിൽ വർക്കുകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച വിവിധ കമ്പനികളുമായി ചേർന്നാണ് ഓയിൽ ട്രാപ്പ് വയ്ക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ട് ജില്ലയിൽ 100 ലൈസൻസുകൾ അംഗങ്ങൾക്കായി എടുക്കാൻ സാധിച്ച,KHRA കോട്ടയം ജില്ലയെ ജില്ലാ ഓഫീസർ മുക്തകണ്ഠം അഭിനന്ദിച്ചു.കോട്ടയം യൂണിറ്റിന്റെ മാലിന്യ സംസ്കരണത്തിന്റെ ഒരു സെമിനാറും അതോടൊപ്പം സാധിക്കുമെങ്കിൽ ജില്ലാ കളക്ടർക്കുള്ള യാത്രയയപ്പ് യോഗവും ഈ വരുന്ന 11/05/2023 വ്യാഴാഴ്ച ജോയ്സ് റസിഡൻസിയിൽ വച്ച് ഉച്ചകഴിഞ്ഞ്

 3. 30ന് നടത്തുവാൻ കോട്ടയം യൂണിറ്റ് ഭാരവാഹികൾ തീരുമാനിച്ചു.  കോട്ടയം യൂണിറ്റിൽ 1000 ഹെൽത്ത് കാർഡുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനവും യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം അന്ന് നടത്തുന്നതാണ്. മെയ് പതിനാറാം തീയതി സംസ്ഥാനതലത്തിൽ നടക്കുന്ന മാലിന്യമുക്ത കേരളം പരിപാടിക്ക് മുമ്പായി തന്നെ  ഈ പ്രോജക്ട് നടത്തണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.ഈ പരിപാടിക്ക് ജില്ലാ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ,ജില്ലാ പ്രസിഡന്റ്‌  സെക്രട്ടറി ട്രഷറർ അഭ്യർത്ഥിച്ചു. 

കേരള ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://www.youtube.com/@keralahotelnews
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്
താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
SHARE

Author: verified_user