കേരളത്തിലെ മുഴുവൻ ജില്ലകളിലും KHRA മെമ്പർമാർക്കായി ഒരുക്കുന്ന ഒരു ട്രെയിനിങ് പ്രോഗ്രാം,
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ തങ്ങളുടെ മുഴുവൻ അംഗങ്ങളെയും കാലഘട്ടത്തിനനുസരിച്ച് ഉള്ള മാറ്റങ്ങൾ ഉൾക്കൊള്ളാനും, നവ ബിസിനസ് രീതികൾ പഠിച്ച് ബിസിനസിലും, ജീവിതത്തിലും വലിയ വിജയങ്ങൾ നേടാൻ ഇതുപോലുള്ള അവസരങ്ങൾ ഒരുക്കുന്നതാണ്.
വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ ജില്ലകളിൽ ഉടനീളം നടപ്പാക്കിയ പദ്ധതികൾ ആണ്. ഫുഡ് സേഫ്റ്റിയെ സംബന്ധിച്ചുള്ള ട്രെയിനിങ്ങുകൾ, ഫുഡ് ഹാൻഡ്ലേഴ്സിന് ഉള്ള മെഡിക്കൽ ക്യാമ്പ്, കേരളം മുഴുവനും മൊബൈൽ മെഡിക്കൽ ലാബ് , ഒരുക്കിക്കൊണ്ട് നടപ്പാക്കിയത്, ഭക്ഷ്യ ഉത്പാദന വിതരണ മേഖലയിൽ വ്യക്തിശുദ്ധി, പരിസര ശുദ്ധി, എന്നിവ സംബന്ധിച്ച് സംഘടനയിലെ മുഴുവൻ മെമ്പർമാർക്കും അവബോധം ലഭിക്കത്തക്ക ട്രെയിനിങ്ങുകൾ, ഹൈജീൻ മോണിറ്ററിംഗ് സംവിധാനം, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ് മെന്റ് സംബന്ധിച്ചുള്ള ആർബിട്രീഷനുകൾ, തർക്കങ്ങൾ തീർപ്പാക്കൽ, അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ലേബർ രജിസ്ട്രേഷൻ, തൊഴിലാളി ക്ഷേമനിധിയെ സംബന്ധിച്ചുള്ള തർക്കങ്ങളിൽ അദാലത്ത്, ഇതിനെല്ലാം ഉപരി
കേരളത്തെ പിടിച്ചുലച്ച മഹാവിപത്തുകളിൽ സംഘടന ഗവൺമെന്റിനോട് ചേർന്ന് നിന്നുകൊണ്ട് സാമൂഹികമായി ചെയ്തിട്ടുള്ള ധാരാളം പ്രവർത്തികൾ, ചാരിറ്റികൾ KHRA സംഘടനയുടെ പ്രഭാവം വിളിച്ചോതുന്നതിൽ വളരെ കുറച്ചു മാത്രം. കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ ജി ജയപാൽന്റെ നേതൃത്വത്തിൽ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഇനിയും പ്രതീക്ഷിക്കാം.
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ ഏറ്റവും പുതിയ സംരംഭമാണ് കേരളാ ഹോട്ടൽ ന്യൂസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം, ഓൺലൈൻ ന്യൂസ് ചാനൽ , യൂട്യൂബ് ചാനൽ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വീറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് കേരളാ ഹോട്ടൽ ന്യൂസ് ഇനി കൂടുതൽ ജനകീയമായി തങ്ങളുടെ പ്രവർത്തികൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മീഡിയ ആയി ഈ ചാനലിനെ മാറ്റും.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക