Sunday, 21 May 2023

ഇന്ത്യയിൽ എട്ട് പുതിയ നഗരങ്ങൾ - സ്പെഷ്യൽ റിപ്പോർട്ട്

SHARE
                                              https://www.youtube.com/@keralahotelnews

ന്യൂഡൽഹി : എട്ടോളം പുതിയ നഗരങ്ങൾ സൃഷ്ടിക്കുന്നത് സർക്കാരിൻറെ പരിഗണനയിൽ .
നിലവിലുള്ള നഗരങ്ങളിലെ ജനസംഖ്യാ വർദ്ധനവ് പരിഗണിച്ചാണ് നടപടി.

പതിനഞ്ചാം ധനകാര്യ കമ്മീഷനാണ് പുതിയ നഗരങ്ങൾ സൃഷ്ടിക്കാൻ ശുപാർശ നൽകിയത്. തുടർന്ന് വിവിധ സംസ്ഥാനങ്ങൾ പുതിയ നഗരങ്ങൾക്കായുള്ള പദ്ധതി സമർപ്പിച്ചു ഇതിൽ നിന്നും എട്ടു നഗരങ്ങളെ സർക്കാർ തെരഞ്ഞെടുക്കുകയായിരുന്നു.

വൈകാതെ 8 നഗരങ്ങളെ സംബന്ധിച്ച് കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

പുതിയ നഗരങ്ങൾ സൃഷ്ടിക്കുമ്പോൾ അതിന് 200 കിലോമീറ്റർ ചുറ്റളവിൽ വികസനം ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷ. പക്ഷേ എപ്പോഴാവും പുതിയ നഗരങ്ങൾ യാഥാർത്ഥ്യമാക്കുക എന്ന് സംബന്ധിച്ച രൂപരേഖ പ്രസിദ്ധീകരിക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല.

ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത് എത്തിയിരിന്നു. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂണിൽ ഇന്ത്യൻ ജനസംഖ്യ 14 2 8 6 കോടിയാകും. ചൈനയെക്കാൾ (14 257 കോടി) 29 ലക്ഷം കൂടുതൽ. അമേരിക്ക മൂന്നാം സ്ഥാനത്ത് എത്തും (34 കോടി) ലോകത്ത് ആകെ ജനസംഖ്യ 84.5 കോടിയായി ഉയരും. ഇത്തരത്തിലുള്ള ജനസംഖ്യാ വർദ്ധനവ് മുന്നിൽകണ്ടാണ് കേന്ദ്രസർക്കാർ നടപടി.

കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
SHARE

Author: verified_user