Wednesday, 3 May 2023

കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ മുൻ തൃശൂർ ജില്ലാ സെക്രട്ടറി സുധാകര മേനോൻ അന്തരിച്ചു .

SHARE
തൃശൂർ : KHRA മുൻ തൃശൂർ ജില്ലാ സെക്രട്ടറി സുധാകര മേനോൻ അന്തരിച്ചു. ഇന്നലെ പുലർച്ചെ ആണ് അന്തരിച്ചത്. പരേതന്റെ വസതിയിൽ ഇന്നലേ വൈകിട്ട് 6 മണിക്ക്   എത്തിച്ചേർന്ന സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്ഥാന കമ്മറ്റിക്ക് വേണ്ടി റീത്ത് സമർപ്പിച്ച് കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിക്കാണ് ചടങ്ങുകൾ വെച്ചിരിക്കുന്നത്.

 സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാൽ ,
മുൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ജി.കെ.പ്രകാശ്,
സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ച രത്ത്,
ജില്ലാ സെക്രട്ടറി വി.ആർ. സുകുമാർ,
ജില്ലാ ജോ : സെക്രട്ടറി OKR മണികണ്ഠൻ, യൂനിറ്റ് ട്രഷറർ NK അശോക് കുമാർ, ജില്ലാ കോ-ഓർഡിനേറ്റർ VS ഇസ്മായിൽ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
തന്റെ സംഘടനാ പ്രവർത്തന കാലഘട്ടത്തിൽ ശക്തമായ പ്രവർത്തനം കാഴ്ച വെച്ച് തൃശൂർ ജില്ലയിലെ സംഘടനയുടെ നെടും തൂണായിരുന്നു സുധാകര മേനോനെന്ന് സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ അനുസ്മരിച്ചു.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ യൂട്യൂബ് ചാനൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഞങ്ങളുടെ ഫേസ്ബുക്ക് ചാനൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക
ഞങ്ങളുടെ ഏറ്റവും പുതിയ വാർത്തകളും മറ്റും അറിയുന്നതിന് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അംഗമാകുക

SHARE

Author: verified_user