Sunday, 28 May 2023

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എപ്പോൾ വേണേലും മരവിപ്പിച്ചേക്കാം

SHARE
                                        https://www.youtube.com/@keralahotelnews
ഭക്ഷണം കഴിച്ചയാള്‍ യു.പി.ഐ ട്രാന്‍സാക്ഷനിലൂടെ പണം അയച്ചതിലൂടെ ഹോട്ടല്‍ തന്നെ പൂട്ടേണ്ട അവസ്ഥയിലാണ് താമരശേരി സ്വദേശി സാജിര്‍. പണം അയച്ച ജയ്പൂര്‍ സ്വദേശി തട്ടിപ്പ് കേസിലെ പ്രതിയാണന്ന് വ്യക്തമായതോടെ അക്സിസ് ബാങ്ക് സാജിറിന്റെ അക്കൗണ്ട് മരവിച്ചു.

263 രൂപയാണ് ജയ്പൂര്‍ സ്വദേശി യു.പി.െഎ ട്രാന്‍സാക്ഷനിലൂടെ സാജിറിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. തൊട്ടുപിന്നാലെ സാജിറിന്റെ അക്കൗണ്ട് മരവിച്ചു. ബാങ്കില്‍ നേരിട്ടെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് 13 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് തനിക്ക് പണം അയച്ചതെന്ന കാര്യം മനസിലായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ ഉത്തരവ് പ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും സൈബര്‍ സെല്ലാണ് നിര്‍ദേശം നല്‍കിയതെന്നും ബാങ്കുകാര്‍ പറയുന്നു. 

കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ജയ്പൂര്‍ ജവഹര്‍ നഗര്‍ സര്‍ക്കിള്‍ എസ് എച്ച് ഒയെ ബന്ധപ്പെടാനാണ് നിര്‍ദേശം. ക‍ടയില്‍ നിന്ന് കിട്ടുന്ന തുഛമായ വരുമാനം കൊണ്ടാണ് കടയിലെയും വീട്ടിലേയും കാര്യങ്ങളും നടന്നുപോന്നിരുന്നത്. അക്കൗണ്ട് പൂര്‍ണമായും മരവിപ്പിച്ചതോടെ ഉള്ള പണം പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി സാജിര്‍.
 🤣😜😂നന്നായി ഹിന്ദി പഠിച്ചു കൊള്ളുക, പിന്നെ കടയുടെ മുന്നിൽ മുകളിൽ പ്രതിപാദിച്ചിരിക്കുന്ന തരത്തിലുള്ള ഒരു ബോർഡും തൂക്കുക😜😄😂😍🥰
  ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user