Friday, 26 May 2023

ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവ്...!

SHARE
                                        https://www.youtube.com/@keralahotelnews



തിരുവനന്തപുരം : സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉള്‍പ്പെടെയറിയാന്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടന്നു വരികയാണ്.

 ഇതുകൂടാതെയാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതില്‍ 101 സ്ഥാപനങ്ങളില്‍ പോരായ്മകള്‍ കണ്ടെത്തിയിരുന്നു.

 ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശക്തമായ പരിശോധന തുടരും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരേയും പാഴ്‌സലില്‍ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കര്‍ പതിക്കാത്തവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ (KHRA) സംസ്ഥാന നേതൃത്വം നേരിട്ട് കേരളത്തിലെ മുഴുവൻ ഹോട്ടൽ ഉടമകൾക്കായി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി

SHARE

Author: verified_user