Wednesday, 17 May 2023

കുന്നംകുളം വെള്ളിത്തിരുത്തിയിൽ പടക്ക സംഭരണ ശാലയ്ക്കു തീപിടിച്ചു...

SHARE

 തൃശ്ശൂർ :കുന്നംകുളം,വെള്ളിത്തിരുത്തിയിൽ മാത്രം കൊട് രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സംവരണശാലയ്ക്ക് തീപിടിച്ചു.

ആളപായമില്ല, വീടിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഈ ഗോഡൗൺ. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നി രക്ഷാ സേന തിയണച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സ്ഫോടന ശബ്ദത്തോടുകൂടി സംവരണശാലയിൽ  തീ പടരാൻ  തുടങ്ങിയത്.

വിഷു ദീപാവലി തുടങ്ങിയ ആഘോഷവേളകളിൽ വീടുകളിൽ ഉപയോഗിക്കുന്ന സ്ഫോടനശേഷി കുറഞ്ഞ പടക്കങ്ങളും കമ്പിത്തിരികളും ചൈനീസ് ഫാൻസി പടക്കങ്ങളും സൂക്ഷിക്കുന്ന ഇടമാണിത്.

ഇരുമ്പ് ഷീറ്റ് മേഞ്ഞ കെട്ടിടത്തിന് മേൽക്കൂര പൂർണമായും നശിച്ചു കുന്നംകുളം വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത് ഷോട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം.


SHARE

Author: verified_user