സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത ആരും തന്നെ ഇന്നില്ല എന്ന് വേണം പറയാൻ. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരെല്ലാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഫോണിലെ ചാർജ് വേഗം തീർന്നുപോകുന്നുവെന്നത്.
ഫോണിലെ ഉപയോഗം കൂടിയതിനാൽ ചാർജ് വേഗം തീരുന്നത് പല തലവേദനയുമുണ്ടാക്കും. ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം കൂടിയതും ഫോണിലെ ബാറ്ററിയെ വേഗം തീർക്കുന്ന ഘടകങ്ങളിലൊന്നാണ്. ഫോൺ ബാറ്ററിയിലെ ചാർജ് കൂടുതൽ സമയം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
1. സ്ക്രീൻ ബ്രൈറ്റ്നെസ്
ഏറ്റവും കൂടുതൽ ഫോണിന്റെ ബാറ്ററി നഷ്ടപ്പെടുന്നത് സ്ക്രീന്റെ ഉയർന്ന ബ്രൈറ്റ്നെസാണ്.
അതിനാൽ ആവശ്യനുസരണമായി ഫോണിന്റെ ബ്രൈറ്റ്നെസ് നിലനിർത്തുക. ഇപ്പോൾ നിരവധി ഫോണുകളിൽ ഡാർക്ക് മോഡ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.
അത് ഫോണിന്റെ ബാറ്ററി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നോട്ടിഫിക്കേഷനുകൾക്ക് സ്ക്രീൻ വേക്ക് അപ് ആകുന്നത് ഓഫ് ചെയ്തുവെക്കുന്നതും ചാർജ് നിലനിർത്താൻ സഹായിക്കും.
2. ആവശ്യമില്ലാത്ത, ചാർജ് കൂടുതലെടുക്കുന്ന ആപ്പുകളെ ശ്രദ്ധിക്കുക
ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യുന്നതിനൊപ്പം തന്നെ നിങ്ങളുടെ സ്മാർട്ഫോണിലുള്ള ആപ്പുകൾ സ്ഥിരമായി അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.
ബാറ്ററി ഉപയോഗവും മെമ്മറി ഫീച്ചേഴ്സും മെച്ചപ്പെടുത്തിയാണ് ഓരോ തവണയും ആപ്പ് കമ്പനികൾ അപ്ഡേറ്റഡ് വേർഷനുകൾ പുറത്തിറക്കുന്നത്.
ആപ്പുകൾ എപ്പോഴും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കും. ബാറ്ററി ചാര്‍ജും റാം കപ്പാസിറ്റിയും കുറയ്ക്കും. ആപ്പ് അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ സെറ്റിംഗ്സ് ഓപ്‌ഷനിൽ നിന്നും ബാറ്ററി സെലക്ട് ചെയ്തതിന് ശേഷം മെനു ബട്ടണിൽ നിന്നും ബാറ്ററി ഒപ്ടിമൈസേഷൻ ഓപ്ഷൻ പരിശോധിക്കുക.
ആവശ്യമില്ലാത്ത ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് ഒഴിവാക്കുക.
3. ഫോൺ ലൊക്കേഷൻ
പല അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ നാം ലൊക്കേഷനുകൾ ഓൺ ചെയ്യാറുണ്ട്.
എന്നാൽ ഉപയോഗത്തിന് ശേഷം ലൊക്കേഷൻ ഓഫ് ചെയ്യാൻ മറക്കുകയും ചെയ്യും. ലൊക്കേഷൻ ഓണായി കിടന്നാൽ അത് ഫോണിന്റെ ബാറ്ററി കൂടുതൽ ഉപയോഗിക്കും.
അതുകൊണ്ട് ആവശ്യമില്ലാത്ത സമയത്ത് ഫോണിന്റെ ലൊക്കേഷൻ ഓഫാക്കി വെക്കുന്നത് ചാർജ് കുറെ നേരം നിൽക്കാൻ സഹായകമാകും.
4. ബാക്ഗ്രൗണ്ട് ആപ്ലിക്കേഷനുകൾ
നമ്മുടെ ഫോണുകളിൽ പല ആപ്ലിക്കേഷനുകൾ നമുക്ക് ആവശ്യമില്ലാത്ത സമയത്തും ബാക്ഗ്രൗണ്ടിൽ പ്രവർത്തിച്ചു കൊണ്ടേയിരിക്കും.
ഈ ആപ്പുകളാണ് ഫോണിന്റെ ഏറ്റവും കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നത്.
അവ ഒഴിവാക്കാനായി സെറ്റിങ്സിൽ പോയി ബാറ്ററി യൂസേജിൽ കയറി അനാവശ്യമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിർത്തുക. അല്ലാത്തപക്ഷം ആ ആപ്ലിക്കേഷൻ നിങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യുക
5. വൈ-ഫൈ കണക്ഷൻ
മൊബൈൽ ഡാറ്റയെക്കാളും ഫോണിന് നല്ലത് വൈ-ഫൈയാണ്. അതുകൊണ്ട് അവസരം ലഭിക്കുമ്പോഴെല്ലാം വൈ-ഫൈ തിരഞ്ഞെടുക്കണം.
ഡാറ്റ നെറ്റ്‌വർക്ക് ഉപയോഗം കുറക്കാനും, ഇൻകമിങ് മെസ്സേജുകളും കോളുകളും കുറച്ചു നേരം നിർത്തിവെക്കാനും എയർപ്ലെൻ മോഡ് ഉപയോഗിക്കാം.
അതുപോലെ ജി.പി.എസ്, ബ്ലൂടൂത്ത്, NFC, ലൊക്കേഷന്‍, മൊബൈൽ ഡേറ്റ മുതലായവ ആവശ്യമില്ലാത്തപ്പോള്‍ ഓഫ് ചെയ്തു വെക്കണം.
6. റേഞ്ച് കുറയുന്നത് ബാറ്ററിയെ ബാധിക്കും
ട്രെയിനിലോ ബസിലോ യാത്ര ചെയ്യുമ്പോൾ ഫോണിൽ ബാറ്ററി കുറവാണെങ്കിൽ സൂക്ഷിക്കണം.
മൊബൈൽ സിഗ്നല്‍ കുറഞ്ഞ സ്ഥലത്താണ് നിങ്ങള്‍ ഉള്ളതെങ്കില്‍ കയ്യിലുള്ള സ്മാർട്ഫോൺ കൂടുതല്‍ സിഗ്നലിന് വേണ്ടി തിരഞ്ഞുകൊണ്ടേയിരിക്കും.
ഇതുകൊണ്ട് തന്നെ ബാറ്ററി പവര്‍ കുറയുകയും ചെയ്യും. ഈ സമയത്ത് ഫോണ്‍ ഓഫ് ചെയ്യുന്നതോ ഫ്ലൈറ്റ് മോഡിലിടുന്നതോ ആണ് ചാര്‍ജ് നിലനിര്‍ത്താന്‍ നല്ലത്.
7. ചാർജിങ് രീതി
സമയം കിട്ടുമ്പോഴെല്ലാം ഫോൺ ചാർജിലിട്ടുവെക്കുന്ന ശീലമുണ്ടോ?
ഇത് നല്ലതല്ല.
ഫോണിന്‍റെ ബാറ്ററിയെ സാരമായി ബാധിക്കുകയും ചെയ്യും.
ഫോൺ ചാർജ് ചെയ്യുമ്പോൾ ഒറ്റയടിക്ക് 90 ശതമാനത്തിന് മുകളിൽ ചാർജ് ചെയ്യുക. ഇത് പിന്നീട് 20 ശതമാനത്തിനും താഴെ വരുമ്പോൾ മാത്രമേ വീണ്ടും ചാർജിലിടേണ്ടതുള്ളൂ.
ഇങ്ങനെ ദീർഘമായ ബാറ്ററി സൈക്കിൾ ലഭിക്കുന്നത് ഫോണിന് നല്ലതാണ്.
8. ഫോൺ ബാറ്ററി സേവർ ഉപയോഗിക്കുക
മിക്ക ഫോണുകളിലും ഇപ്പോൾ ലഭ്യമായ ഫീച്ചറാണ് ബാറ്ററി സേവർ.
ബാറ്ററി സേവർ ഓൺ ചെയ്തിടുമ്പോൾ നമുക്ക് ആവശ്യമില്ലാത്ത ആപ്പുകളെല്ലാം ഫോൺ തന്നെ ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് ഒഴിവാക്കും.
ഇതുവഴി കൂടുതൽ സമയം ചാർജ് നിർത്താനാകും. ചില ഫോണുകളിൽ എക്സ്ട്രീം ബാറ്ററി സേവർ ഓപ്ഷനുകളും ഉണ്ട്.
ഈ മോഡിലിട്ടാൽ ബേസിക് സൗകര്യങ്ങൾ മാത്രമേ നമുക്ക് ഉപയോഗിക്കാനാകൂ. ആവശ്യമുള്ള ആപ്പുകൾ മാത്രം ഓൺ ചെയ്യാനുള്ള സൗകര്യവുമുണ്ട്. എക്സ്ട്രീം മോഡിൽ ദീർഘനേരം ചാർജ് ലഭിക്കും
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക