Friday, 26 May 2023

കേരളാ ടൂറിസം വകുപ്പിന്റെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് തിരുവനന്തപുരത്ത്; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

SHARE
                                       
                                   https://www.youtube.com/@keralahotelnews
ചില്ലു പാലം ലോകത്തിന് ആദ്യമായി സമ്മാനിച്ചത് ചൈനയാണ് . അതിനുശേഷം വിവിധ രാജ്യങ്ങളിൽ ഇത്തരം പാലങ്ങൾ വരികയുണ്ടായി, കേരളത്തിൽ ആദ്യം ചില്ലുപാലം വന്നത് വയനാട്ടിലാണ് . 2016ൽ ആണ് ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ്  സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.
ടൂറിസം വകുപ്പിന്റെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് ആണ് തിരുവനന്തപുരത്ത് വരുന്നത് ; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
'രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിന്‍ സര്‍വ്വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും.''
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍. ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 

മുഹമ്മദ് റിയാസ് പറഞ്ഞത്: ''വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാന്‍ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ''
''2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളില്‍ തന്നെ ടൂറിസ്റ്റ് വില്ലേജില്‍ ഒന്നേകാല്‍ ലക്ഷത്തോളം സഞ്ചാരികള്‍ സന്ദര്‍ശിക്കുകയും ഒരു കോടിയില്‍ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിന്‍ സര്‍വ്വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേര്‍സ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും. ''

SHARE

Author: verified_user