Tuesday, 23 May 2023

സമൂഹമാധ്യമങ്ങളിലൂടെ ഹോട്ടലുകളെയും ഹോട്ടൽ ഉടമകളെയും അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ.

SHARE

ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള ഒരു ഹോട്ടൽ ഉടമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളുടെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു.

സമൂഹമാധ്യമത്തിലൂടെ ഹോട്ടലിനെയും ഹോട്ടലുടമയെയും അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ.


കായംകുളം: നഗരത്തിലെ വെജിറ്റേറിയൻ ഹോട്ടലായ ആര്യാസ് ഹോട്ടലിനെതിരേയും ഉടമ രമേശിനെതിരേയും കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു . സ്ഥാപനത്തിനെതിരെ അപവാദപ്രചരണം നടത്തിയവർ ക്കെതിരെ ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ 10 ലക്ഷം രൂപ മാനനഷ്ടമായി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തിയ വ്യക്തി ഊണ് പാർസലായി ആവശ്യപ്പെടുകയും എന്നാൽ അരമണിക്കൂറിനു ശേഷം മാത്രമേ പാർസൽ ലഭിക്കുകയുള്ളൂ എന്ന് ഉടമ അറിയിക്കുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭക്ഷണത്തിന് ഓർഡർ നൽകി ടോക്കൺ വാങ്ങിയശേഷം ഭക്ഷണം വാങ്ങി പുറത്തേക്ക് പോയി ഹോട്ടലിനെതിരെയും ഉടമക്കെതിരെ യും സോഷ്യൽ മീഡിയയിൽ അപകീർത്തികരമായി പോസ്റ്റിടുകയായിരുന്നു.

പ്രതിസന്ധിയിൽ നിന്നും കര കയറാൻ ശ്രമിക്കുന്ന ഹോട്ടൽ മേഖലയെ തകർക്കാൻ കുപ്രചാരണങ്ങൾ പടച്ചുവിടുന്നത് പ്രതിഷേധാർഹമാണെന്നും അപകീർത്തികരമായ സന്ദേശങ്ങൾ പടച്ചു വിടുന്ന ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു ജില്ലാ ട്രഷറർ എസ് കെ നസീർ,
സൈഫുദ്ദീൻ മാർവൽ ,രമേശ് ആര്യാസ്, ബിജു കണ്ടപ്പുറം, പ്രസന്നകുമാർ ,ശ്രീഹരി തുടങ്ങിയവർ സംബന്ധിച്ചു
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
SHARE

Author: verified_user