കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം, കേരളാ സർക്കാരിൻറെ മാലിന്യമുക്ത കേരളം പദ്ധതിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്
KHRA പാലാ യൂണിറ്റ് ക്ലീൻ ഗ്രീൻ റെസിലിയൻ്റ് പദ്ധതിയുടെ ഭാഗമായി സ്നേഹാരാം സ്പെഷ്യൽ സ്കൂളിൻ്റെ (For Differently Abled) പ്ലേ ഗ്രൗണ്ടിന്റെ ചുറ്റും വൃക്ഷത്തൈകൾ നട്ടു ക്യാമ്പയിൻ ആരംഭിച്ചു.
മെയ് മാസം പത്താം തീയതി കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് വെച്ച് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്ത ക്ലീൻ ഗ്രീൻ ക്ലൈമറ്റ് റേസിലിയന്റ് പദ്ധതി പ്രകാരമാണിത്.
കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ പാലാ യൂണിറ്റ് പ്രസിഡൻറ് ബിജോയ് വി ജോർജ്, യൂണിറ്റ് രക്ഷാധികാരി, സി. റ്റി. ദേവസ്യ, ജോയിന്റ് സെക്രട്ടറി എം ഡി.ദേവസ്യ, കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ്, ബേബി ഒമ്പള്ളി, ബിപിൻ തോമസ് അസോ.എഡിറ്റർ കേരളാ ഹോട്ടൽ ന്യൂസ് , രാജു തമസ, കമ്മറ്റി അംഗങ്ങളായ സിബി ശരവണ, ജോഷി പൊൻപുലരി, ലിറ്റിൽ റാണി മാത്യൂസ് എന്നിവർ പങ്കെടുത്തു
ഏകദേശം നൂറ് കുട്ടികൾ പഠിക്കുന്ന സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളാണ് സ്നേഹാരം സ്പെഷ്യൽ സ്കൂൾ (For Diffrerently Abled).
ഏകദേശം 12 ഓളം കുട്ടികൾ സിസ്റ്റേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അവിടെത്തന്നെ തങ്ങുന്നുണ്ട് ഇതിൽ രണ്ടു കുട്ടികൾ വരുന്ന ഒളിമ്പിക്സിന് ബാസ്ക്കറ്റ്ബോൾ അതുപോലെതന്നെ നീന്തലിനും അടുത്ത മാസം ജർമ്മനിക്ക് പോകാനിരിക്കുന്നു,
സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ഒരു പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നത്
KHRA പാലാ യൂണിറ്റ് മരം ഒരു വരം പദ്ധതിയോടൊപ്പം തന്നെ അവിടുത്തെ ആ 12 കുട്ടികളെയും പ്രത്യേകിച്ച് വിദേശത്തേക്ക് പോകാനുള്ള ആ രണ്ടു കുട്ടികളെയും ആദരിക്കുകയും ഉണ്ടായി.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയിൽ KHRA ഇതിനുമുമ്പും കേരളം മുഴുവനും
ഇത്തരം പല സൽപ്രവർത്തികൾ ചെയ്തിട്ടുണ്ട് ഇനിയും ചെയ്യുകയും ചെയ്യും എന്ന് പാലാ യൂണിറ്റ് പ്രസിഡൻറ് ബിജോയ് v. ജോർജ് പറഞ്ഞു
ക്യാമ്പയിനിന് ഭാഗമായുള്ള യൂട്യൂബ് വീഡിയോ കാണുവാൻ
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക