Friday, 19 May 2023

മലപ്പുറത്ത് ഭക്ഷ്യവിഷബാധ നൂറോളം പേർ ആശുപത്രിയിൽ

SHARE

                                          
                                              https://www.youtube.com/@keralahotelnews
മലപ്പുറത്ത് വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ആണ്‌ ഭക്ഷ്യവിഷബാധ; നൂറോളം പേര്‍ ആശുപത്രിയില്‍

മലപ്പുറം: വിവാഹ സത്കാരത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷ ബാധ. മലപ്പുറത്തെ മാറഞ്ചേരിയിലാണ് സംഭവം. അതേസമയം ആരുടെയും നില ഗുരുതരമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച്ചയാണ് വിവാഹ സത്കാരം നടന്നത്. ഇതില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവര്‍ക്ക് ഇന്നലെ വൈകീട്ട് മുതല്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുകയായിരുന്നു.

വധുവിന്റെ വീട്ടില്‍ നിന്ന് എടപ്പാള്‍ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റതെന്നാണ് റിപ്പോര്‍ട്ട്.

ഛര്‍ദിയും വയറിളക്കവും ഉള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാള്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


SHARE

Author: verified_user