Sunday, 14 May 2023

ഇന്ന് ലോക മാതൃ ദിനം

SHARE

ഇന്ന് ലോക മാതൃദിനം; നമ്മെ പോറ്റിവളർത്തിയ 'അമ്മയുടെ ദിവസം

1905ലാണ് മാതൃദിനം ആഘോഷിച്ചുതുടങ്ങിയത്.

അമേരിക്കയിൽനിന്നായിരുന്നു തുടക്കം.എല്ലാ രാജ്യങ്ങളിലും മാതൃദിനം ഒരേ ദിവസമല്ല. തിയ്യതികൾക്ക് മാറ്റമുണ്ട്. ഏതായാലും
നാളെ നമ്മുടെ അമ്മയ്ക്കുവേണ്ടി അൽപ്പം സമയം മാറ്റിവെയ്ക്കാൻ മറക്കേണ്ട.

മാതാവിനേയും മാതൃത്വത്തെയും ആദരിക്കുന്ന ദിവസമാണ് ലോക മാതൃദിനം.

മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് സാധാരണയായി മാതൃദിനം ആഘോഷിക്കുന്നത്. പോറ്റിവളർത്തിയവളെ ആദരിക്കാനും അവർക്കുവേണ്ടി അൽപ്പം സമയം മാറ്റിവെയ്ക്കാനുമുള്ള ഒരു ദിവസം എന്നനിലയിൽ മാതൃദിനത്തിന് പ്രധാന്യമുണ്ട്.

1905ലാണ് മാതൃദിനം ആഘോഷിച്ചുതുടങ്ങിയത്. അമേരിക്കയിൽനിന്നായിരുന്നു തുടക്കം. അക്കാലത്ത് ജീവിച്ചിരുന്ന അന്ന ജാർവിസിന്റെ മരണശേഷം അവരെ സമൂഹം ആദരിക്കണെന്ന് ആവശ്യപ്പെട്ട് മകൾ രംഗത്തെത്തി.
ഇതേത്തുടർന്ന് അന്നത്തെ പ്രസിഡന്റായ വുഡ്റോ വിൽസനാണ് അമ്മമാരെ ആദരിക്കാൻ മാതൃദിനം പ്രഖ്യാപിച്ചത്.

എല്ലാ രാജ്യങ്ങളിലും മാതൃദിനം ഒരേ ദിവസമല്ല. തിയ്യതികൾക്ക് മാറ്റമുണ്ട്. എന്നാൽ മാതൃത്വത്തെ ആഘോഷിക്കുകയാണ് മാതൃദിനത്തിന്റെ ലക്ഷ്യം. അമ്മമാരെ ഓർമ്മിക്കാൻ പ്രത്യേക ദിവസം വേണോ എന്നുചോദിക്കുന്നവരുണ്ടാകാം. എന്നാൽ അവർക്കുവേണ്ടി ഒരു ദിവസം മാറ്റിവെയ്ക്കാനും ഭൂമിയിലേക്ക് പിറന്നുവീഴവെ ചെറു പുഞ്ചിരിയോടെ നമ്മെ സ്വീകരിച്ച അമ്മയുടെ സ്നേഹത്തെ ആദരിക്കാനും ഒരു ദിവസം മാറ്റിവെയ്ക്കുന്നതുതന്നെയല്ലേ നല്ലതെന്നു ചിന്തിക്കുന്നവരുമുണ്ട്.
എല്ലാ അമ്മമാർക്കും കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കേരള ഹോട്ടൽ ന്യൂസിന്റെ  മാതൃദിന ആശംസകൾ


SHARE

Author: verified_user