Saturday, 13 May 2023

കോട്ടയം: ക്ലീൻ ഗ്രീൻ ക്ലൈമറ്റ് റെസിലിയന്റ് കോട്ടയം പദ്ധതി, കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ലാ ക്യാമ്പയിന് തുടക്കമായി.

SHARE



കോട്ടയം ജോയിസ് റസിഡൻസിയിൽ നടന്ന യോഗം ജില്ലാ കളക്ടർ പി. കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.

KHRA കോട്ടയം ജില്ലാ പ്രസിഡൻറ് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഈ ക്യാമ്പയിനിലൂടെ മാലിന്യ സംസ്കരണ വിഷയം ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും നവ സാങ്കേതിക വിദ്യ (New Technology) കളുടെ സഹായത്തോടുകൂടി നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കാണ് തുടക്കം ആയത്.
ക്ലൈമറ്റ് റെസിലിയന്റ് ക്യാമ്പയിൻ പൊതുസമൂഹത്തിനും മറ്റു സംഘടനകൾക്കും ഒരു ഉത്തമ മാതൃകയാകുകയാണ് കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ (KHRA) എന്ന് ജില്ലാ കളക്ടർ ജില്ലയിൽ KHRA എന്ന സംഘടന ചെയ്ത മറ്റു കാര്യങ്ങളും എടുത്തു പറഞ്ഞുകൊണ്ട് പ്രതിപാദിച്ചു.

ജില്ലാ കളക്ടർ പി കെ ജയശ്രീ ജില്ലയിൽ നടപ്പാക്കിയ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് അസോസിയേഷൻ ആദരവ് നൽകി.
അസോസിയേഷൻ ജില്ലയിൽ ഉടനീളം നടപ്പാക്കാൻ പോകുന്ന 10 പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ അടങ്ങിയ പരിസ്ഥിതി നയരേഖയെ കളക്ടർ മുക്തകണ്ഠം പ്രശംസിച്ചു.

ജില്ലാ ഭരണകൂടവും പൊലൂഷൻ കൺട്രോൾ ബോർഡും ഏർപ്പെടുത്തിയ പരിസ്ഥിതി അംബാസിഡർ അവാർഡ് ജില്ലാ പ്രസിഡൻറ് എൻ പ്രതീഷ് നും മനോജ് കുമാറിനും കളക്ടർ സമ്മാനിച്ചു.KHRA യുടെ 2022  - 2023 വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയ ഉദ്യോഗസ്ഥൻ ഉള്ള അവാർഡ് പൊലൂഷൻ കൺട്രോൾ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബി.ബിജുവിന് സമ്മാനിച്ചു.



LSGD ജോയിൻറ് ഡയറക്ടർ ബിനു ജോൺ, കോട്ടയം മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ എം ആർ സാനു എന്നിവരെയും ആദരിച്ചു. കോട്ടയം യൂണിറ്റ് തൊഴിലാളികൾക്ക് ആയിരം ഹെൽത്ത് കാർഡ് നൽകിയതിന്റെ പ്രഖ്യാപനവും തദവസരത്തിൽ നടത്തി.

കെ ആർ എ സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷെരീഫ് പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ വിശദീകരണം നടത്തി. ജില്ലാ പരിസ്ഥിതി എൻജിനീയർ ബി ബിജു മാറുന്ന കോട്ടയം മാലിന്യമുക്ത കോട്ടയം കെഎസ്ആർഐയുടെ പങ്ക് എന്ന വിഷയം സമഗ്രമായി വിശദീകരിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി ജില്ലാ രക്ഷാധികാരി സിടി സുകുമാരൻ നായർ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വേണുഗോപാലൻ നായർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാഹുൽഹമീദ് ടി സി അൻസാരി കോട്ടയം യൂണിറ്റ് പ്രസിഡൻറ് മനോജ് കുമാർ ജില്ലാ ട്രഷറർ ആർസി നായർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടിയും മോഡിറ്ററായി കോട്ടയം ജില്ല യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ മാലിന്യ സംസ്കരണ സെമിനാറുകൾ നടന്നു


കാലഘട്ടത്തിന്റെ അനുസരിച്ച്  ഒരു ഹോട്ടൽ നടത്തിപ്പിലെ A to  Z കാര്യങ്ങൾ എല്ലാം വരുംകാലങ്ങളിൽ എങ്ങനെ സുതാര്യമായി മാനേജ് ചെയ്യാം എന്ന വിഷയത്തെക്കുറിച്ച്  റെസ്റ്റോ  മാസ്റ്റർ നസറുദ്ദീൻ നൽകിയ വിശദീകരണം പല അംഗങ്ങൾക്കും ഇതെനിക്ക് അത്യാവശ്യമുള്ളതാണ് എന്ന് ആഗ്രഹം തോന്നിപ്പിക്കും വിധത്തിലുള്ളതായിരുന്നു






SHARE

Author: verified_user