Wednesday, 10 May 2023

ഹോട്ടൽ & റസ്റ്റോറൻറ് മേഖലയെ ഉൽപാദന മേഖലയായി പരിഗണിക്കണം, കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ

SHARE

ഹോട്ടൽ & റസ്റ്റോറൻറ് മേഖലയെ ഉൽപാദന മേഖലയായി   പരിഗണിച്ച് MSME യിൽ,  ലഭിക്കുന്ന ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ  ഭാരവാഹികൾ  കേന്ദ്ര  എം എസ് എം ഇ  മന്ത്രി നാരായണ റാണയുമായി കൂടിക്കാഴ്ച നടത്തി മന്ത്രിയുമായുള്ള ചർച്ചയിൽ, അദ്ദേഹവും ഒരു ഹോട്ടൽ ഉടമയാണെന്നും  അതുകൊണ്ട് ഹോട്ടൽ മേഖലയിൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് മനസ്സിലാകും എന്നും ഭാരവാഹികളെ അറിയിച്ചു.

റസ്റ്റോറൻറ് കളിലെ അടുക്കളയിൽ വിവിധ ഭക്ഷണ ഉൽപ്പന്നങ്ങളുടെ ഉൽപാദനം  നടക്കുന്നതിനാൽ ഹോട്ടൽ മേഖലയ്ക്ക് ഉത്പാദന മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ അർഹതയുണ്ട്. കോവിഡാനന്തരം ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം എം എസ് എം എ യിൽ ഉൽപാദന മേഖലയെയും സേവനമേഖലയും ഒന്നായി പരിഗണിക്കണമെന്ന് കേന്ദ്രസർക്കാർ നിയമഭേദഗതി ചെയ്തുവെങ്കിലും ഹോട്ടൽ മേഖലയ്ക്ക് യാതൊരു ആനുകൂല്യവും ഇതുവരെ ലഭിച്ചിരുന്നില്ല. ഹോട്ടൽ മേഖലയേ ഉൽപാദന മേഖലയായി പരിഗണിച്ച് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ചർച്ചയിൽ ഉന്നയിച്ചതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സംഘടന ഉന്നയിച്ച ആവശ്യങ്ങൾക്ക് അനുകൂലമായി തീരുമാന മെടുക്കാം  എന്ന് മന്ത്രി ഉറപ്പുനൽകിയതുമായി ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് ജി. ജയപാൽ ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ ട്രഷറർ എൻ അബ്ദുൽ റസാഖ് ബർസാത് വോക്കൽ ഫോർ ലോക്കൽ എൻട്രപ്രേനേഴ്സ് ഫോറം ചെയർപേഴ്സൺ സി. വി. സജിനി എന്നിവരാണ് കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തത്.

എം എസ് എം ഇ മന്ത്രി നാരായണ റാണ, താനും ഒരു ഹോട്ടൽ ഉടമയാണെന്നും, അസോസിയേഷൻ ഭാരവാഹികൾ മേഖലയിൽ അനുഭവിക്കുന്ന ദുരന്തങ്ങളെ കുറിച്ച് പറഞ്ഞതിൽ വാസ്തവം ഉണ്ടെന്നും, അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കും എന്നും ഉറപ്പുനൽകി






SHARE

Author: verified_user