Thursday, 25 May 2023

തൊഴിൽ വിസയിൽ മാറ്റങ്ങളുമായി യു.എ.ഇ. ഇനിമുതൽ UAE യില് മൂന്നു വർഷത്തേക്ക് ആയിരിക്കും തൊഴിൽ വിസ...

SHARE
                                    https://www.youtube.com/@keralahotelnews
ദുബായി : ദുബായ് തോഴിൽവിസയുടെ കാലാവധി മൂന്നു വർഷമായി ഉയർത്തണം എന്ന പാർലമെന്ററി കമ്മിറ്റി ശുപാർശ യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകരിച്ചു.

കാലാവധി രണ്ടു വർഷമായി കുറയ്ക്കുബോൾ തൊഴിലുടമകൾക്കുണ്ടാകുന്ന  സാമ്പത്തിക ബാധ്യത കുറക്കുകയാണ് ലക്ഷ്യം. പാർലമെൻററി അംഗീകാരം ലഭിച്ചതോടെ ഇനി മുതൽ പുതുക്കുന്ന വീസകൾക്ക് മൂന്ന് വർഷമായിരിക്കും കാലാവധി.

ജോലി മാറ്റത്തിനുള്ള വർക്ക് പെർമിറ്റും ഫീസ് ഇളവ്, പ്രബോഷൻ ഒരു വർഷമെങ്കിലും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് നിർബന്ധമാക്കണം ശുപാർശയും പാർലമെൻറ് അംഗീകരിച്ചു.

എന്നാൽ തൊഴിലുടമയുടെ സമ്മതത്തോടെ ഒരു വർഷത്തിനു മുൻപ് ജോലി മാറുന്നതിന് തടസ്സമില്ല.
സ്വദേശിവൽക്കരണം ഈ വർഷം അവസാനിക്കുമ്പോഴേക്കും നാല് ശതമാനം വരെ ആയിത്തീരുമെന്ന്  അധികൃതർ പറഞ്ഞു.

സാധാരണ തൊഴിൽ വിസയിൽ രാജ്യത്ത് താമസിക്കുന്നവർക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും താൽക്കാലിക വ്യവസ്ഥയിൽ ലഭ്യമാകില്ല.

എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നവംബർ 30ന് ഉള്ളിൽ രാജ്യം വിടാനോ അല്ലെങ്കിൽ രേഖകൾ ശരിയാക്കാനോ സാധിക്കും.

എന്നാൽ അനധികൃത താമസക്കാർ ജോലി അന്വേഷിക്കുന്നതിനായി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആറുമാസത്തെ താൽക്കാലിക വിസ ഇപ്പോൾ നൽകുന്നുണ്ട്.

600 ദിർഹമാണ് ഇതിന് ഫീസ്ടാക്കുന്നത് ഇത്തരം വിസയിൽ രാജ്യത്ത് താമസിക്കുന്നവർക്ക് രാജ്യത്തുനിന്ന് പുറത്തുപോകാനും മടങ്ങി വരുവാനോ സാധിക്കില്ല .
 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
SHARE

Author: verified_user