Tuesday, 16 May 2023

അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ‍ നിന്നും സ്വന്തം സംസ്ഥാനങ്ങളിലേക്കയയ്ക്കുന്നത് 750 കോടി

SHARE

ഏറണാകുളം : കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഒരു വർഷം നാട്ടിലേക്കയയ്ക്കുന്നത് 750 കോടിയോളം രൂപ.

കേരളത്തിൽ നിന്ന് നേടുന്ന പണമാണിത്. കേരളത്തിൽ ഏകദേശം 31 ലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കേരളസംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്ക്. ഇത് കേരളത്തിലെ ആകെ വർക്ക് ഫോഴ്സിന്റെ 26% വരും.
സംസ്ഥാനത്ത് എവിടെ നോക്കിയാലും ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികളെ കാണാം.

 ഇവരിൽ കൂടുതലും ദിവസക്കൂലിക്കാണ് തൊഴിലെടുക്കുന്നത്. പറമ്പിലെ ജോലികൾ, കെട്ടിട നിർമാണം, ഹോട്ടൽ മേഖലയിൽ പാചകം, ഹെൽപ്പർ,വാഷിംഗ് ആൻഡ് ക്ലീനിങ് , മുടിവെട്ട് തുടങ്ങി മാളുകളിലെ വലിയ സ്റ്റോറുകളിൽ വരെ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കാണാം.

ഇവരിൽ പലരും സ്കിൽഡ് വർക്കേഴ്സ് അല്ലെന്നതാണ് യാഥാർത്ഥ്യം. ഇവരിൽ പലരും തൊഴിൽ പഠിച്ചെടുക്കുന്നതാണ്. കേരളത്തിലെ മികച്ച സാമൂഹികാന്തരീക്ഷവും, ഉയർന്ന വേതനവും ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തെ ഒരു 'ഗൾ ഫ്' ആയി കാണുന്നതിനു കാരണമായി.


ഒരു ഇതര സംസ്ഥാന തൊഴിലാളി ഒരു മാസം കേരളത്തിൽ നിന്നു നേടുന്നത് ശരാശരി 16,000 രൂപ മുതൽ മുകളിലോട്ടാണ്  .

അതായത് കേരളത്തിലെ മിനിമം വേതനത്തിനേക്കാളും മുകളിൽ, അവരുടെ സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ വളരെ ഉയർന്ന തുകയാണ് ഇതെന്നതിനാൽ ഇവരെല്ലാം ഹാപ്പിയാണ്.

 കേരളത്തിലുള്ള തൊഴിലാളികൾക്ക് നൽകേണ്ടതിനേക്കാൾ വളരെ കുറഞ്ഞ തുക ഇതര സംസ്ഥാന തൊഴിലാളികൾക്ക് നൽകിയാൽ മതിയെന്നതിനാൽ സംസ്ഥാനത്തെ തൊഴിലുടമകൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മുൻഗണന നൽകുന്നു.

അധികം അവധി ആവശ്യപ്പെടാതെ ജോലി ചെയ്യുമെന്നതും, പണിമുടക്ക് പോലുള്ള കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുന്നു എന്നതും തൊഴിൽ നൽകുന്നവർക്ക് ഇവരോടുള്ള താല്പര്യം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.





SHARE

Author: verified_user