മുംബൈ. രാജ്യത്തെ ആദ്യ കടലിനടിയിലൂടെയുള്ള ആദ്യ തുരങ്കപാത യാഥാര്‍ത്ഥ്യത്തിലേക്ക്. 12721 കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തിയാകുന്ന പദ്ധതി സൗത്ത് മുംബൈയെയും നോര്‍ത്ത് മുംബൈയുമായി ബന്ധിപ്പിക്കുന്നു. തുരങ്ക പാതയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഈ വര്‍ഷം നവംബറോട് റോഡ് പൊതുജനത്തിനായി തുറന്ന് നല്‍കും. മുംബൈ തീരദേശ റോഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് തുരങ്ക പാത നിര്‍മിക്കുന്നത്.
രണ്ട് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 29.8 കിലോമീറ്ററാണ് തിരങ്കപാതയുടെ നീളം. തുരങ്ക പാതയുടെ ആദ്യ ഘട്ടം 10.58 കിലോ മീറ്ററില്‍ മറൈന്‍ ഡ്രൈവ് മുതല്‍ ബാന്ദ്ര വോര്‍ലി സീ ലിങ്ക് വരെയാണുള്ളത്. 2.7 കിലോ മീറ്റര്‍ ദൂരത്തില്‍ ഇരട്ട തുരങ്കങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്. മറൈന്‍ ഡ്രൈവ് പ്രോമെനേഡ് മുതല്‍ ബാന്ദ്രവോര്‍ലി സീ ലിങ്കിന്റെ വോര്‍ലി എന്‍ഡ് വരെ നീളമുള്ള തുരങ്കറോഡ് ഹൈ സ്പീഡ് തീരദേശ റോഡാണ്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മെട്രോ നഗരത്തിന്റെ അഭിമാനമാകുന്ന വികസന പദ്ധതിയായി ഈ തുരങ്കറോഡ് മാറും. ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് നിലവില്‍ മുംബൈ. പദ്ധതി പൂര്‍ത്തിയാകുന്നതൊടെ ഗിര്‍ഗാവ് മുതല്‍ വോര്‍ലി വരെയുള്ള ദൂരം 10 മിനിറ്റ് കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും. നിലവില്‍ 45 മിനിറ്റാണ് ഈ യാത്രയ്ക്ക് വേണ്ടസമയം.
മുംബൈ തീരദേശ റോഡ് പ്രൊജക്ടിന്റെ ഭാഗയാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ഗിർഗൗണിൽ നിന്നും ആരംഭിക്കുന്ന ടണൽ ബ്രീച്ച് കാൻഡിയിലെ പ്രിയദർശിനി പാർക്കിനടുത്താണ് അവസാനിക്കുന്നത്.
തിരക്കേറിയ സമയത്ത് 45 മിനിറ്റാണ് ഗിർഗൗണിൽ നിന്നും വോർലിയിൽ എത്താൻ വേണ്ടിയിരുന്നത്. തു രങ്കം വാഹനങ്ങൾക്കായി തുറന്നു കൊടുക്കുന്നതോടെ ഇത് പത്ത് മിനിറ്റായി ചുരുങ്ങും. കൂറ്റൻ ചൈനീസ് യന്ത്രത്തിന്റെ സഹായത്തോടെയാണ് തുരങ്കം യാഥാർത്ഥ്യമാക്കിയത്. ഇതിന് 1700 ടൺ ഭാരവും 12 മീറ്റർ ഉയരവുമുണ്ട്.
Please Click on our watsup group
തുരങ്കത്തിൽ ആകെ ആറ് ക്രോസ് പാസേജുകൾ ഉണ്ടായിരിക്കും. നാലെണ്ണം കാൽനട യാത്രികർക്കും രണ്ടെണ്ണം ബൈക്ക് യാത്രക്കാർക്കുമുള്ളതാണ്. ഓരോ തുരങ്കത്തിലും 3.2 മീറ്റർ വീതിയുള്ള മൂന്ന് പാതകളുണ്ട്. ഇതിൽ രണ്ടെണ്ണം ഗതാഗതത്തിനായി ഉപയോഗിക്കുകയും മൂന്നാമത്തേത് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ളതുമാണ്.
അതേസമയം താനെ മുതൽ ബോറിവിലി വരെ തുരങ്കപാത നിർമിക്കാനുള്ള ഒരുക്കം ആരംഭിച്ചു. ഇപ്പോൾ താനെ മുതൽ ഘോഡ്ബന്ദർ വഴി ബോറിവിലിയിൽ എത്താൻ രണ്ട് മണിക്കൂറാണ് ആവശ്യമായി വരുന്നത്. എന്നാൽ തുരങ്കപാത വരുന്നതോടെ യാത്രസമയം 15 മിനിറ്റായി കുറയും. ഈ പാത യാഥാർത്ഥ്യമാകുന്നതോടെ മുംബൈയുടെ കിഴക്ക് പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കാനാകും.