Friday, 26 May 2023

തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; യുവതിയടക്കം 2 പേർ പിടിയിൽ

SHARE
                                      https://www.youtube.com/@keralahotelnews
മലപ്പുറം: തിരൂർ സ്വദേശിയായ  ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. 

തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു പ്രായം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ ചെന്നൈയിൽ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്.

സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.

അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. നാളെ മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തും. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
 സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്.

പ്രതികളെ ചെന്നൈയിൽ വെച്ച് തമിഴ്നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി കസ്റ്റഡിയിൽ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരും.

പ്രതികൾ ഇന്നലെ മുതൽ ഒളിവിൽ ആയിരുന്നു. ഷിബിലിന് 22 ഉം ഫർഹാനയ്ക്ക് 18 വയസുമാണ് പ്രായം.

ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലീസ് സംശയിക്കുന്നത്.

മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന വിവരം.

സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്.
അതേസമയം മൃതദേഹം സംബന്ധിച്ച് പ്രതികൾ വിവരം നൽകിയെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന.

ഇതിന്റെ അടിസ്ഥാനത്തിൽ അഗളിയിലെ കൊക്കയിൽ പൊലീസ് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴര മുതൽ ഇവിടെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തും. 

അതിനിടെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് സിദ്ധികിനെ കൊലപ്പെടുത്തിയ ഹോട്ടലിൽ മുറിയെടുത്തത് സിദ്ധിഖ് തന്നെയാണെന്ന് വിവരം ലഭിച്ചു.

ഇവിടെ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി അഗളിയിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യത്തിന് പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
ഞങ്ങളുടെ ഫേസ്ബുക് ഫോളോ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യു.



SHARE

Author: verified_user