Saturday, 13 May 2023

ആഭ്യന്തര ടൂറിസം വളർത്തുന്നതിനായി ഇന്ത്യൻ റെയിൽവേ "ദേഖോ അപ്നാ ദേശ്’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത് " ; പുതിയ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ; കേരളത്തിൽ നിന്ന്ഭാരത് ഗൗരവ്മെയ് 19ന് പുറപ്പെടും

SHARE

വേനലവധി ആഘോഷമാക്കാൻ മലയാളികൾക്ക് ഒരു ടൂർ പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

ചുരുങ്ങിയ ചിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്താൻ ‘ഭാരത് ഗൗരവ് ടൂറിസം ടൂർ’പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് എന്ന ഐആർസിടിസി.

മേയ് 19 -ന് കേരളത്തിൽ നിന്ന് യാത്രതിരിച്ച് ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തിയുള്ള ഗോൾഡൻ ട്രയാംഗിൾ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് മെയ്30- ന് തിരിച്ചെത്തുന്ന തരത്തിലാണ് ഈ ടൂർ സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ‘ദേഖോ അപ്നാ ദേശ്’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്.

കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഹൈദരാബാദ്, ആഗ്ര, ഡൽഹി, ജയ്പൂർ, ഗോവ എന്നിവിടങ്ങൾ സന്ദർശിച്ചാണ് തിരികെ എത്തുന്നത്.

എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന ട്രെയിനിൽ ആകെ 750 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. സ്റ്റാൻഡേർഡ് ക്ലാസ്സ് 544 യാത്രക്കാർ കംഫർട്ട് ക്ലാസ്സ് 206 യാത്രക്കാർക്കും യാത്ര ചെയ്യാനാകും.

യാത്രയിൽ പങ്കെടുക്കുന്നവർക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ,സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്. മടക്കയാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാവുന്നതുമാണ്.

രാമോജി ഫിലിം സിറ്റി, ചാർമിനാർ, ഇന്ത്യയിലെ പ്രധാന ദേശീയ മ്യൂസിയങ്ങളിൽ ഒന്നായ സലർജംഗ് മ്യൂസിയം, താജ്മഹലും അക്ബർ ചക്രവർത്തിയുടെ ആഗ്ര കോട്ടയും, ഡൽഹിയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളായ ചെങ്കോട്ട, രാജ്ഘട്ട്, ലോട്ടസ് മിനാർ എന്നിവയും, നിരവധി ചരിത്ര നിർമ്മിതികളാൽ സമ്പന്നമായ രജപുത്ര നഗരമായ ജയ്പൂരിലെ സിറ്റി പാലസ്, ജന്തർ മന്തർ, ഹവാ മഹൽ എന്നിവയും,ഗോവയിലെ കലൻഗുട്ട് ബീച്ച്, വാഗത്തോർ ബീച്ച് ബസിലിക്ക ഓഫ് ബോം ജീസസ് കത്തീഡ്രൽ എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്








SHARE

Author: verified_user