Thursday, 4 May 2023

ഓപ്പറേഷന്‍ കാവേരി പുരോഗമിക്കുന്നു ; ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും ഇതുവരെ 132 മലയാളികള്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തി.

SHARE
തിരുവനന്തപുരം:ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും ഇതുവരെ 132 മലയാളികള്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തി.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂട്യൂബ് ചാനൽ താഴെക്കാണുന്ന ലിങ്ക് വഴിസബ്സ്ക്രൈബ് ചെയ്യൂ
ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും സൗദിയിലെ ജിദ്ദവഴിയായിരുന്നു ഇവരെ യുദ്ധമുഖത്തുനിന്നും മോചിപ്പിച്ചത്. പിന്നീട് ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങളിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് അധികൃതര്‍ സ്വീകരിച്ചു. പിന്നീട് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴിയും ,റോുമാര്‍ഗ്ഗവുമാണ് ഇവര്‍ നാട്ടിലെത്തിയത്. നോര്‍ക്ക റൂട്ട്സ് അധികൃതരുടെ നേതൃത്വത്തില്‍ ഇവരെ വീടുകളിലേയ്ക്ക് യാത്രയാക്കി.
ഞങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഫോളോ ചെയ്യൂ
സുഡാനില്‍ നിന്നെത്തുന്ന മലയാളികളായ യാത്രക്കാരെ സ്വീകരിക്കാനും അവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും ഡല്‍ഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലും കേരളത്തിലെ 4 വിമാനത്താവങ്ങളിലും നോര്‍ക്ക റൂട്ട്സ് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളില്‍ എത്തുന്നവരെ വിമാനമാര്‍ഗ്ഗവും, റോഡ് റെയില്‍ മാര്‍ഗ്ഗവും നാട്ടില്‍ വീടുകളിലെത്തിക്കുന്നതിനും സൗകര്യമുണ്ട്. ഇതിനാവശ്യമായ യാത്രാചെലവുകളും സംസ്ഥാനസര്‍ക്കാര്‍ വഹിക്കും.
കേരള ഹോട്ടൽ ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
സുഡാനിൽ ഏപ്രില്‍ 15ന് ആരംഭിച്ച ആഭ്യന്തര സംഘര്‍ഷത്തില്‍ കുറഞ്ഞത് 273 പൗരന്മാരുള്‍പ്പെടെ 420-ലധികം പേര്‍ കൊല്ലപ്പെടുകയും 3,700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുളളത്.
വിദേശ സര്‍ക്കാരുകള്‍ തങ്ങളുടെ നൂറുകണക്കിന് നയതന്ത്രജ്ഞരെയും മറ്റ് പൗരന്മാരെയും വിമാനത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയാണ്‌. അതേസമയം അക്രമത്തില്‍ നിന്ന് രക്ഷപെടാനുളള വഴികള്‍ തേടുകയാണ് സുഡാനികള്‍. സൈനിക മേധാവി (SAF) അബ്ദുല്‍-ഫത്താഹ് ബുര്‍ഹാനും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (RSF) നേതാവ് മുഹമ്മദ് ഹംദാന്‍ ദഗാലോയും തമ്മിലുള്ള മത്സരമാണ് ആഭ്യന്തര യുദ്ധത്തിന് തുടക്കമിട്ടത്.
SHARE

Author: verified_user