Friday, 5 May 2023

തൃശ്ശൂരിൽ വയറിളക്കംബാധിച്ച് 13-കാരൻ മരിച്ചു, 3 കുട്ടികൾ ചികിത്സയിൽ; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ.

SHARE
തൃശ്ശൂർ: തൃശ്ശൂരിൽ വയറിളക്കം ബാധിച്ച് 13 വയസ്സുകാരൻ മരിച്ചു. കൊട്ടാരത്തുവീട്ടിൽ അനസിന്റെ മകൻ ഹമദാനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. വാഗമണ്ണിൽ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു കുട്ടി.
കഴിഞ്ഞ രണ്ടാം തീയതിയാണ് അനസും കുടുംബവും വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയത്. തിരിച്ചുവരുന്നതിനിടെ ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണം ഇവർ കഴിച്ചിരുന്നു. പനി, ഛർദി, വയറിളക്കം എന്നിവയുണ്ടായതിനെത്തുടർന്ന് ഹമദാനെയും സുഹൃത്തുക്കളായ മൂന്നുപേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഹമദാൻ മരിക്കുകയായിരുന്നു.
 ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കുട്ടിയുടെ മരണ കാരണം വ്യക്തമാകൂ. അതേസമയം ഭക്ഷ്യ വിഷബാധ മൂലമാണ് മരണമെന്ന് സംശയമുള്ളതായി കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉല്ലാസയാത്ര നടത്തിയ കുടുംബം പല തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാകും പോസ്റ്റുമോര്‍ട്ടം നടക്കുക.

SHARE

Author: verified_user