ന്യൂഡൽഹി: കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പിന് ഒരുങ്ങുകയാണ് ഇന്ത്യയിലെ ടൂറിസം മേഖലയെന്ന് റിപ്പോർട്ട്.
ഇന്ത്യയുടെ അകത്തും പുറത്തും വൻതോതിൽ യാത്രകൾ വർദ്ധിച്ചതും ഇന്ത്യയ്ക്ക് G-20 അധ്യക്ഷപദവി ലഭിച്ച പശ്ചാത്തലവും ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകു മെന്നും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാജ്യാന്തര ഡിജിറ്റൽ പെയ്മെൻറ് കമ്പനിയായ വിസയും കൺസൾട്ടൻസി ആയ ഇവൈയും ചേർന്ന് ഇന്ത്യയിലെ ടൂറിസം രംഗത്തെ ട്രെൻഡുകളെ കുറിച്ച് പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത് പറയുന്നത്.
ഇതിൽ എടുത്തു പറയേണ്ട കാര്യം ആഭ്യന്തര ടൂറിസവും വർദ്ധിച്ചു എന്നുള്ളതാണ്. ഇന്ത്യയിൽ പുതിയ സ്ഥലങ്ങൾ കാണുവാനും ഈയടുത്തായി വലിയ ട്രെൻഡിങ് ആയിട്ടുണ്ട്, അതിനായി പ്രായഭേദ്യം ഇല്ലാത്ത തന്നെ ധാരാളം ക്ലബ്ബുകളും കൂട്ടായ്മയും, ഇന്ത്യയിൽ തന്നെ തുടങ്ങി എന്നുള്ളതും എടുത്തു പറയേണ്ട ഒന്നാണ്.
ഇന്ത്യയുടെ ടൂറിസം വ്യവസായം 2047 ഓടുകൂടി ഒരു ട്രില്യൻ ഡോളറിൽ എത്തും.
ആത്മീയ ടൂറിസം, മെഡിക്കൽ വെല്‍നസ് ടൂറിസം, സാഹസിക ടൂറിസം, ബിസിനസ് യാത്രകൾക്കും മീറ്റിങ്ങുകൾക്കും എക്സിബിഷൻ കോൺഫറൻസുകൾ (MICE) എന്നിവയുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുമെന്നും ഈ റിപ്പോർട്ട് പ്രവചിക്കുന്നു.
ഈയിടെ സംഘടിപ്പിച്ച ഇന്ത്യ ടൂറിസം കോൺഫറൻസിലാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്
232 2.4 കൂടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തലത്തിലേക്ക് മെഡിക്കൽ വെൽനസ് ടൂറിസം വികസിക്കും.2021 ഇന്ത്യയിൽ എത്തിയ വിദേശ സഞ്ചാരികളിൽ 21 ശതമാനവും ഇന്ത്യയിൽ ചികിത്സ തേടിയിരുന്നു.
സാഹസിക കായിക ടൂറിസം ആണ് വലിയ വളർച്ച സാധ്യതയുള്ള മറ്റൊരു ടൂറിസം വിഭാഗമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
20032 ഓടെ 60 ലക്ഷം തൊഴിലവസരങ്ങൾ സാഹസിക ടൂറിസം വ്യവസായ രംഗത്ത് സൃഷ്ടിക്കപ്പെടും. ഇന്ത്യയിലെ MICE (മീറ്റിംഗ് , ഇൻസെന്റീവ്സ്, കോൺഫ്രൻസ് എക്സിബിഷൻ) വിപണി 2015 ഇരട്ടിയിലേറെ വർദ്ധിക്കും എന്ന് റിപ്പോർട്ട് പറയുന്നു.
വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിലേക്കുള്ള ഒരു ട്രിപ്പിന് 2134 ഡോളർ ,(ഏകദേശം 1.75 ലക്ഷം) ചെലവിടുമ്പോൾ ആഭ്യന്തര ടൂറിസ്റ്റുകൾ വെറും 56 (ഏകദേശം 4600 രൂപ) ഡോളറാണ് ചെലവാക്കുന്നത്.
നിലവിൽ കോവിഡിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് ടൂറിസം മേഖല പൂർണമായും തിരിച്ചെത്തിയിട്ടില്ല.
എങ്കിലും 2022 60.19 ലക്ഷം വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിലെത്തി. ഇത് 2019ലെത്തിയ വിദേശികളുടെ 55% മാത്രമേ വരൂ. ഈ 60 ലക്ഷത്തിന്റെ 30% പേർ മാത്രമാണ് വിനോദസഞ്ചാരത്തിനായി മാത്രം വന്നവർ, അതുപോലെ വിദേശ വിനിമയ വരുമാനവും 2019 ലെ 210981 കോടി രൂപയിൽ നിന്ന് 2022 ൽ 134543 കോടി രൂപയായി കുറഞ്ഞിരുന്നു.
അതേസമയം ആഗോളതലത്തിൽ 2023 ടൂറിസം മേഖല കോവിഡ് പൂർവസ്ഥിതിയിലേക്ക് 95% തിരിച്ചെത്തും എന്ന് റിപ്പോർട്ട് പ്രവചിക്കുന്നു.
ഇതിൽ ഇന്ത്യയുടെ പങ്കും വലുതാണ്. ഇന്ത്യക്കാർ വിദേശ യാത്രകൾക്ക് ചെലവിടുന്ന എന്ന് തുകയും വർദ്ധിച്ചിട്ടുണ്ട് . 2022ലെ ഓരോ മാസവും ഒരു ശതകോടി ഡോളറാണ് വിദേശങ്ങളിൽ ഇന്ത്യക്കാർ ചെലവിട്ടതെന്ന് റിസർവ്ബാങ്ക് കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. യൂറോപ്പ് ബാലി വിയറ്റ്നാം ദുബായ് തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കാണ് കൂടുതലും ഇന്ത്യക്കാരുടെ യാത്രകൾ.