Thursday, 6 April 2023

കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമവും നോമ്പുതുറയും നടത്തി.

SHARE
പത്തനംതിട്ട: കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമവും നോമ്പുതുറയും നടത്തി. 


ജില്ലാ  പ്രസിഡന്റ് മാണിക്യം കോന്നിയുടെ അധ്യക്ഷതയിൽ പത്തനംതിട്ട എവർഗ്രീൻ കോണ്ടിനെന്റൽ നടന്ന ഇഫ്താർ സംഗമം. ബഹു. പത്തനംതിട്ട ജില്ലാ കളക്ടർ ഡോക്ടർ, ദിവ്യ എസ് അയ്യർ ഉദ്ഘാടനം നിർവഹിച്ചു. 


ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം,  അബ്ദുൽ ഷുക്കൂർ മൗലവിഅൽഖാസിമി റംസാൻ സന്ദേശം നൽകി സംസാരിച്ചു.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അബ്ദുറസാക്ക്, KHRA സംസ്ഥാനവർക്കും പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, KHRA സംസ്ഥാന വൈസ് പ്രസിഡൻന്മാരായ കെ.എം.രാജാ, മുഹമ്മദ് ഷെരീഫ്, നഗരസഭ ചെയർമാൻ ബഹു. അഡ്വക്കേറ്റ് സക്കീർ ഹുസൈൻ, പ്രതിപക്ഷ നേതാവ് യാസീൻ കുട്ടി, ജില്ലാ സെക്രട്ടറി എ.വി.ജാഫർ, IUML ജില്ലാ പ്രസിഡന്റ് എം. ഹമീദ്, IUML ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് അൻസല മുഹമ്മദ്, KHRA സംസ്ഥാന സെക്രട്ടറി റോയി മെഡോണ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ താജ്, പാലക്കാട് ജില്ലാ സെക്രട്ടറി ഷിനോജ്, KVVES ജില്ലാ സെക്രട്ടറി ശശി ഐസക്ക്, KVVS ജില്ലാ സെക്രട്ടറി റഹീമക്കാർ, സക്കീർ ശാന്തി,മുരുകൻ, സജി കോശി ജോർജ്, സന്തോഷ്, നന്ദകുമാർ, ഉല്ലാസ്,മാമൻ വർഗീസ്,നവാസ് തനിമ,അൻസാരി, റോയി മാത്യു, ബിപിൻ  തുടങ്ങിയവർ സംബന്ധിച്ചു. ഈ വർഷത്തെ ആദ്യ ഇഫ്താർ സംഗമത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെച്ചു ജില്ലാ കളക്ടർ, ഇഫ്താർ പോലെയുള്ള കൂടിച്ചേരലുകൾ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാനവമൈത്രിക്ക് മാതൃകയാണെന്ന് അവകാശപ്പെട്ടു.

SHARE

Author: verified_user